പുരുഷന്മാരിൽ കാണുന്ന ഈ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് പ്രശ്നങ്ങളിൽ സൂചിപ്പിക്കുന്നു, സൂക്ഷിക്കുക…| Prostate Cancer and Kidney Stone

Prostate Cancer and Kidney Stone : പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ടു താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് ഇതിൻറെ സ്ഥാനം. കട്ടി ഉള്ള പുറം തോടും സവിശേഷമായ മൃദുപേശികളും ഇതിനുണ്ട്. ജനിക്കുമ്പോൾ പയർ മണിയോളം മാത്രം വലിപ്പമുള്ള ഈ ഗ്രന്ഥി പതുക്കെ വളർന്നു തുടങ്ങുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം മധ്യവയസ്കരിൽ കൂടുതലായി പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കണ്ടുവരുന്നു. മുന്തിരി കുലയുടെ ആകൃതിയിലുള്ള ഈ ചെറു ഗ്രന്ഥികളിൽ ആണ് പ്രോസ്റ്റേറ്റ് ശ്രവങ്ങൾ ഉണ്ടാകുന്നത്.

ശുക്ല ഉൽപാദനവും സ്ഖലന നിയന്ത്രണവും ഇതിൻറെ രണ്ട് ധർമ്മങ്ങളിൽപ്പെടുന്നു. പുരുഷ ബീജങ്ങളെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഈ ഗ്രന്ഥികളാണ്. ഇതിൽ ഉണ്ടാകുന്ന നിർദൂഷകരമായ വീക്കം, അണുബാധ, അർബുദം എന്നീ പ്രശ്നങ്ങൾ വളരെ സങ്കീർണത നിറഞ്ഞതാണ്. പ്രോസ്റ്റേറ്റിന്റെ പുറം തോടിന് കട്ടി കൂടുതലായതിനാൽ പെരുകുന്ന കോശങ്ങൾ അതിനുള്ളിൽ തന്നെ തിങ്ങി ഞെരുകയും മൂത്ര തടസത്തിന്.

കാരണമാവുകയും ചെയ്യുന്നു. ഗ്രന്ഥക്കകത്തെ പേശി കോശങ്ങൾ പെരുകുമ്പോൾ പേശികൾ വലിഞ്ഞു മുറുകുകയും മൂത്രനാളിയെ സമ്മർദ്ദപ്പെടുത്തും ഇതും മൂത്ര തടസ്സത്തിന് കാരണമായി മാറുന്നു. മൂത്ര തടസ്സത്തിന് പുറമേ മൂത്രത്തിൽ കല്ലുകൾ ഉണ്ടാവുന്നതിനും വർദ്ധിച്ച സാധ്യതയുണ്ട്. കൂടുതൽ തവണ മൂത്രമൊഴിക്കണം എന്ന തോന്നൽ, മൂത്രം വരാനുള്ള താമസം, മൂത്രം പിടിച്ചു നിർത്താൻ കഴിയാതെ വരുക.

മൂത്രം ഒഴിക്കുമ്പോൾ ശക്തി കുറഞ്ഞു പോവുക, അസഹ്യമായ വേദന തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് വീക്കത്തിന്റെയും അണുബാധയുടെയും ലക്ഷണങ്ങളാണ്. അമിത വ്യായാമവും, മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോൾ ഭാരം എടുക്കുന്നതും എല്ലാം അണുബാധയ്ക്ക് ഇടയാകും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×