ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വൃക്കയും തകരാറിലാകും…| Protect Kidney Avoid kidney Transplant

Protect Kidney Avoid kidney Transplant : മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് വൃക്ക. ശരീരത്തിൽ ഉണ്ടാവുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന ഈ പ്രവർത്തി നടക്കുന്നത് വൃക്കകളിലൂടെയാണ്. ഇത് കൃത്യമായി നടന്നില്ലെങ്കിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ടുതന്നെ വൃക്കയുടെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കിഡ്നിക്ക് പ്രശ്നമുണ്ടെങ്കിൽ.

ചില ലക്ഷണങ്ങൾ ശരീരം കാണിച്ചുതരും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, കഠിനമായ വയറുവേദന, ക്ഷീണം, തളർച്ച, ഏകാഗ്രത കുറവ് എന്നിവയൊക്കെയാണ് ചിലരിൽ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ. പുതിയ തലമുറയിൽ കണ്ടുവരുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ഇതുമൂലം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നീ പല ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നു. ഈ രോഗങ്ങൾ വൃക്കയുടെ ആരോഗ്യത്തിനും ഭീഷണിയാണ്. അമിതവണ്ണം നിയന്ത്രിക്കുന്നതിനായി.

വ്യായാമമോ യോഗയോ ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഇതുമൂലം ബിപി കുറയുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. കിഡ്നിയിൽ തകരാറുകൾ ഉണ്ടാക്കുന്നത് തടയുന്നതിന് അമിതവണ്ണം നിയന്ത്രിക്കുക എന്നത് പ്രധാനമാണ് .പ്രമേഹ രോഗികളിലും വൃക്ക രോഗങ്ങൾ വർദ്ധിച്ചു വരുന്നു. ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകൾക്ക് ആരോഗ്യകരമാണ്.

സോഡിയം, ശരീരത്തിലെ മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും വിട്ടുമാറാത്ത വൃക്ക രോഗ സാധ്യത ഇല്ലാതാക്കാനും ഇത് സഹായിക്കും. വിറ്റാമിൻ സി കൂടുതൽ അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങൾ വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിൻറെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരിയായ അളവിലുള്ള വിശ്രമം. മിനിമം ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ അവ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. വൃക്കയുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി വീഡിയോ കാണുക. Video credit : Arogyam

Leave a Comment

Scroll to Top