ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മലബന്ധവും വയറിളക്കവും നിസ്സാരമല്ല, മലാശയ ക്യാൻസറിന്റെ തുടക്കമാവാം…| Rectal cancer staging and treatment

Rectal cancer staging and treatment : വളരെ ഭീതിയോടെ മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. അതിൽ തന്നെ ഏറെ ഗുരുതരമായ ഒന്നാണ് മലാശയ കാൻസർ. ഉദരാശയ രോഗങ്ങളിൽ ഏറെ ഗുരുതരമായ ഒന്നാണ് റെക്റ്റൽ ക്യാൻസർ അഥവാ മലാശയ അർബുദം. ഇന്നത്തെ കാലത്ത് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു വരുന്നു. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

വ്യായാമ കുറവ്, പുകവലി, അമിതവണ്ണം, മദ്യപാനം എന്നിവയെല്ലാം മലാശയ അർബുദത്തിന് കാരണമായി മാറുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ആണ് ഇത്തരം പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. മലാശയ ഭിത്തിയിൽ മുന്തിരിക്കുല ആകൃതിയിൽ കാണപ്പെടുന്ന പോളിപ്പുകൾ ആണ് പലപ്പോഴും ഇതിൻറെ തുടക്കം. ഇത് പിന്നീട് ക്യാൻസർ ആയി മാറുന്നു. ചിട്ടയായ വ്യായാമം, ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം മലാശയ അർബുദത്തിനുള്ള സാധ്യതകൾ കുറയ്ക്കുന്നതാണ്.

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മലബന്ധം, വയറിളക്കം, മലത്തിൽ രക്തത്തിൻറെ അംശം, മലത്തിലെ നിറവ്യത്യാസം, അധികഠിനമായ വയറുവേദന, വിളർച്ച, രക്തക്കുറവ് തുടങ്ങിയവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. ഭക്ഷണം കഴിച്ചു ഉടനെ ഉണ്ടാകുന്ന വയറുവേദന നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതിനോടൊപ്പം തന്നെ അമിത ക്ഷീണവും ശരീരഭാരം കുറയുന്ന അവസ്ഥയും.

ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് തകരാറുകൾ സംഭവിക്കുമ്പോൾ ആണ് മലാശയ അർബുദം ഉണ്ടാകുന്നത്. എന്നാൽ പലപ്പോഴും ഇതിൻറെ കാരണാങ്ങൾ തിരിച്ചറിയുവാൻ സാധിക്കുന്നില്ല. ജീവിതശൈലിയിലെ തെറ്റായ രീതികളാണ് ദിവസം തോറും മലാശയ ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top