ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ വണ്ണം കുറയ്ക്കാം.. പൊണ്ണത്തടിയും കുടവയറും പമ്പകടക്കും..| Reduce belly fat diet

Reduce belly fat diet : വണ്ണം കുറയ്ക്കുക എന്നത് പലരുടെയും സഫലമാകാത്ത സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. മിക്കവരുടെയും അമിതവണ്ണത്തിനുള്ള പ്രധാന കാരണങ്ങൾ മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ അല്ലെങ്കിൽ മൈദ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. ഇവ മൂന്നും ധാരാളമായി കഴിക്കുന്നവരിൽ ഒരിക്കലും വണ്ണം കുറയുകയില്ല. അരിയാഹാരത്തിൻറെ അളവ് കുറച്ചുകൊണ്ട് പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

ഏറ്റവും പ്രധാനമായി എണ്ണയിൽ വറുത്ത ഭക്ഷണപദാർത്ഥങ്ങളും ജങ്ക് ഫുഡ്സും ഒഴിവാക്കിയാൽ തന്നെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടഞ്ഞ് ഭാരം കുറയ്ക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്നതിനു മുൻപ് വെള്ളം കുടിക്കുക ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അത്താഴം ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകൾ മുൻപ് കഴിക്കാൻ ശ്രമിക്കുക. ഇത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് നല്ലതാണ്.

ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുള്ള റെഡ് മീറ്റുകൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, എല്ല് തേയ്മാനം തുടങ്ങിയ പല രോഗങ്ങൾക്കും അമിതഭാരം ഒരു കാരണമാണ്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പല രോഗങ്ങളും ഇല്ലാതാക്കാൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം ചിട്ടയായ വ്യായാമവും അനിവാര്യമാണ്.

ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. അമിതവണ്ണത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് സമ്മർദ്ദവും ഉറക്കമില്ലായ്മയും. ടെൻഷൻ, സമ്മർദ്ദം പോലുള്ളവ മാനസികമായി തളർത്തുകയും ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ശരിയായ അളവിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് അമിതവണ്ണത്തിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×