ഈ ഒറ്റമൂലി ഉപയോഗിക്കൂ… പനിയും കഫക്കെട്ടും ഒറ്റ ദിവസം കൊണ്ട് മാറിക്കിട്ടും…| Remedy to reduce fever

Remedy to reduce fever : പനി എന്നത് വാസ്തവത്തിൽ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ബാക്ടീരിയ , വൈറസുകൾ, അമീബ പോലുള്ളവ പുറമെ നിന്ന് ആക്രമിക്കുമ്പോൾ ശരീരത്തിന്റെ ആ സമയത്തെ റിയാക്ഷൻ ആണ് പനി. ശരീര താപം വർദ്ധിക്കുന്നത് കൊണ്ട് ബാഹ്യമായ ആ കീടാണുക്കളെ നശിപ്പിക്കുക എന്ന പ്രവർത്തിയാണ് ശരീരം ചെയ്യുന്നത്. എന്നാൽ ചില അവസ്ഥകളിൽ മറ്റുപല രോഗങ്ങളുടെ ലക്ഷണമായും ഇതിനെ കാണാം.

പനി വരുമ്പോൾ അതിൻറെ കൂടെ തന്നെ ചുമ ജലദോഷം മൂക്കൊലിപ്പ് ശരീര വേദന തൊണ്ടവേദന ശ്വാസ തടസ്സം എന്നീ പല ലക്ഷണങ്ങളും ഉണ്ടാവും. ഇവ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് ആണെങ്കിൽ ഇതുമൂലം വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാവുക. ചില വീട്ടുവൈദ്യങ്ങൾ പനിയും അതിൻറെ ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്.

ഒരു പാത്രത്തിൽ മൂന്നോ നാലോ ഗ്ലാസ് വെള്ളമെടുക്കുക , അതിലേക്ക് കുറച്ചു ചുവന്നുള്ളി, ചുക്ക്, കുരുമുളക്, ജീരകം, കുടംപുളി, തുളസിയില, പനിക്കൂർക്കയില എന്നിവയെല്ലാം ചേർത്ത് നന്നായി തിളപ്പിക്കുക. ഏകദേശം ഒരു 20 മിനിറ്റോളം ഇവയെല്ലാം വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. അതിനുശേഷം ചെറിയ ചൂടിൽ ഇത് കുടിക്കാവുന്നതാണ്. ഇവ ആവി പിടിക്കാനും ഉപയോഗിക്കാം.

അതുമൂലം ശ്വാസ തടസ്സം മാറിക്കിട്ടും. വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയാണിത്. ഈ കഷായം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം. ശരീരത്തിന് വളരെയധികം ആരോഗ്യം നൽകുന്ന ഘടകങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പനി വളരെ എളുപ്പത്തിൽ മാറിക്കിട്ടും എന്നതിൽ യാതൊരു സംശയവുമില്ല. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Comment

×