Remove black spots on the face : പാടുകൾ ഇല്ലാത്ത സുന്ദരമായ മുഖം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. സ്ത്രീയും പുരുഷനും ഒരുപോലെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നു. എന്നാൽ ഇന്നത്തെ ജീവിത ശൈലിയും മലിനീകരണവും നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമായി മാറുന്നു. സൂര്യപ്രകാശത്താൽ ഉണ്ടാകുന്ന കരിവാളിപ്പും മുഖക്കുരു ഉണ്ടാക്കുന്ന കറുത്ത പാടുകളും വളരെ വലിയ വെല്ലുവിളി തന്നെയാണ്.
താൽക്കാലിക ആശ്വാസത്തിനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയൊക്കെ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കെമിക്കലുകൾ അടങ്ങിയ പല ഉൽപ്പന്നങ്ങളും ചർമ്മത്തിന് മറ്റു പല പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതികളും ഉൽപ്പന്നങ്ങളുമാണ് ഏറ്റവും അനുയോജ്യം. വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില ഘടകങ്ങൾ ഉപയോഗിച്ച് നല്ലൊരു ഫേസ്പാക്ക്.
എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് ഉണ്ടാക്കുന്നതിനുള്ള പ്രധാന ചേരുവ പെരുംജീരകം ആണ്. രണ്ട് ടീസ്പൂൺ പെരുംജീരകം കുറച്ച് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ എടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക പെരുംജീരക ത്തിൻറെ ഈ വെള്ളമാണ് ടോണർ ആയി ഉപയോഗിക്കാൻ പോകുന്നത്.
ഒരു ബൗളിലേക്ക് അല്പം അരിപ്പൊടിയും ഓട്സിന്റെ പൊടിയും എടുക്കുക അതിലേക്ക് പെരുംജീരകത്തിന്റെ ഇ ടോണറും അല്പം റോസ് വാട്ടറും ചേർത്തു കൊടുക്കണം. ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ മുഖത്ത് മാറ്റങ്ങൾ അനുഭവപ്പെടും. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.