Remove fat liver naturally : ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ. സങ്കീർണമായ നിരവധി ധർമ്മങ്ങൾ ഇവ നിർവഹിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ് കരൾ. ഏകദേശം ഒന്നര കിലോയാണ് ഒരു മുതിർന്നയാളുടെ കരളിൻറെ തൂക്കം. ശരീരത്തിൻറെ രാസ പരീക്ഷണശാല എന്ന് ഇത് അറിയപ്പെടുന്നു വിഷാംശങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കളിലാണ്.
കൊളസ്ട്രോളിന് രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകൾ ഉല്പാദിപ്പിക്കുന്നതും കരൾ കോശങ്ങളിലാണ്. ഇതിൻറെ വലിയൊരു പ്രത്യേകത കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും ശക്തിയെ പുനർജനിപ്പിക്കാനുള്ള കഴിവ് കരളിനുണ്ട്. എന്നാൽ രോഗലക്ഷണങ്ങൾ ഒട്ടും തന്നെ പ്രകടമാകാത്തതുകൊണ്ട് പല കരൾ രോഗങ്ങളും വളരെ വൈകിയാണ് തിരിച്ചറിയുന്നത്. അത്തരത്തിലുള്ള ഒരു കരൾ രോഗമാണ് ഫാറ്റി ലിവർ.
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത് കരളിൽ കൊഴുപ്പ് അടിയുന്നത് മൂലം കോശങ്ങൾക്ക് തകരാറ് സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. മദ്യപിക്കുന്നവരിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് മദ്യപിക്കാത്തവരിലും സാധാരണയായി കണ്ടുവരുന്നു. അതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ ക്രമക്കേടുകൾ ആണ്.
പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിൽ ഫാറ്റി ലിവർ വരുന്നതിന് കാരണമാണ്. കരളിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും ആദ്യ ലക്ഷണമായി ഇതിനെ കണക്കാക്കാം. ആരോഗ്യകരമായ ഭക്ഷണ രീതിയും ചിട്ടയായ വ്യായാമവും പിന്തുടർന്നാൽ ഒരു പരിധി വരെ ഫാറ്റി ലിവർ വരുന്നതിൽ നിന്ന് തടയാൻ സാധിക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.