Rhinitis and Nose Block simple home remedies : വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ജലദോഷം. ജലദോഷത്തിന്റെ തുടക്കത്തിൽ മൂക്കൊലിപ്പ് തുമ്മൽ തൊണ്ടവേദന എന്നിവ ഉണ്ടാവും. ഇതു വളരെ സാധാരണയായി കണ്ടുവരുന്നത് കൊണ്ട് തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാൻ എല്ലാവർക്കും സാധിക്കും. മുതിർന്നവർക്ക് ഓരോ വർഷവും രണ്ടോ മൂന്നോ പ്രാവശ്യം ജലദോഷം ലഭിക്കും. ജലദോഷത്തിന് കാരണമാകുന്ന 200 ഓളം വൈറസുകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റിനോ വൈറസുകൾ.
ഈ വൈറസുകൾക്ക് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അല്ലെങ്കിൽ ഒരു ഉപരിതലത്തിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പകരാൻ സാധിക്കും. ജലദോഷം സാധാരണയായി മിക്കവർക്കും ഒരാഴ്ച എങ്കിലും നീണ്ടുനിൽക്കും. എന്നാൽ പുകവലിക്കുന്ന ആളുകൾക്ക് ഇത് കൂടുതൽ കാലം നീണ്ടുനിൽക്കുന്നു. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ഒന്നു മുതൽ മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് ജലദോഷ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.
ജലദോഷം പുരോഗമിക്കുമ്പോൾ നിങ്ങളുടെ മൂക്കിൽ നിന്നുള്ള ശ്രവങ്ങൾ വ്യക്തവും കട്ടിയുള്ളതും ആകുകയും മഞ്ഞയോ പച്ചയോ ആയി മാറുകയും ചെയ്യും. എന്നാൽ ഇത് എല്ലായിപ്പോഴും ഒരു ബാക്ടീരിയ രോഗത്തെ സൂചിപ്പിക്കുന്നില്ല. സാധാരണയായി ഇതിന് വൈദ്യസഹായം ആവശ്യമില്ല എന്നിരുന്നാലും ചില ലക്ഷണങ്ങൾ തുടർന്നാൽ വൈദ്യസഹായം തേടേണ്ടതുണ്ട്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന പനി, ശ്വാസതടസ്സം, കഠിനമായ തൊണ്ടവേദന ,തലവേദന എന്നീ സന്ദർഭങ്ങളിൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, ജലദോഷം പടരാതിരിക്കുവാൻ ശ്രദ്ധിക്കുക. വേഗത്തിൽ സുഖം പ്രാപിക്കാൻ ഈ കാര്യങ്ങളൊക്കെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.