കൈകാലുകളിൽ തരിപ്പും മരവിപ്പും ഉണ്ടെങ്കിൽ സൂക്ഷിക്കുക, ഇത് ന്യൂറോപതിയാണ്…| Signs of Declining Nerve Health

Signs of Declining Nerve Health : നിരവധി ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പെരിഫറൽ ന്യൂറോപതി. ശരീരത്തിൻറെ വിവിധ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നു. പ്രമേഹം ഉള്ളവരിൽ പകുതിപേർക്കും ഏതെങ്കിലും തരത്തിലുള്ള നാഡി ക്ഷതം ഉണ്ടാവും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ അമിതമായി കമ്പ്യൂട്ടറിൻറെ മുന്നിലിരിക്കുന്നവർക്കും ഈ രോഗാവസ്ഥ ഉണ്ടാവും. ശരീരത്തിന്റെ പെരിഫറൽ നാഡീവ്യൂഹത്തിന് കേടുപാടുകൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് പെരിഫറൽ ന്യൂറോപ്പതി.

ഇത് പലതരത്തിൽ ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. ഈ രോഗാവസ്ഥ ഉള്ള ആൾക്ക് മരവിപ്പ് അനുഭവപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അവർ അനുഭവിക്കുന്ന നാഡീ തകരാറിനെ ആശ്രയിച്ചിരിക്കും. ഒരാൾക്ക് ഒരേസമയം അധികം ന്യൂറോപതി ഉണ്ടാകാനും സാധ്യത ഏറെയാണ്. കാൽപാദത്തിലും കണം കാലിലും ബലഹീനത ഉണ്ടാവുന്നതാണ് മറ്റൊരു ലക്ഷണം.

ഇത് നടത്തത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കാലക്രമേണ രക്തക്കുഴലുകളിൽ ദുർബലപ്പെടുത്തുകയും അതുമൂലം പ്രമേഹം ന്യൂറോപതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദുർബലവും കേടായുമായ രക്തക്കുഴലുകൾ ഞരമ്പുകളെ തകരാറിലാക്കുന്നു. നിരവധി വിറ്റാമിനുകളുടെ കുറവുകളും പോഷക ആഹാരത്തിന്റെ കുറവും ഈ രോഗത്തിന് കാരണമാകുന്നു.

അളവിൽ ഫോളിക് ആസിഡ്, കോപ്പർ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവയും നാഡികളുടെ തകരാറിന്റെ കാരണങ്ങളാണ്. ക്യാൻസർ രോഗികളിൽ ചെയ്യുന്ന കീമോതെറാപ്പിയും പെരിഫൽ നാഡി വ്യവസ്ഥയെ തകരാറിലാക്കുന്നു. ഈ രോഗാവസ്ഥ വിശപ്പില്ലായ്മയ്ക്ക് കാരണമാകും ഇത് അവശ്യ പോഷകങ്ങളുടെ പതിവ് ഉപഭോഗം തടയുന്നു. ശരീരത്തിൽ ഉണ്ടാകുന്ന പല സൂചനകളും പെരിഫറൽ ന്യൂറോപതിയുടെ ആണെങ്കിൽ ഉടൻതന്നെ ചികിത്സ തേടേണ്ടതുണ്ട്. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

×