നിങ്ങൾക്കും ഉണ്ടോ ഈ ലക്ഷണങ്ങൾ.. ഇതാണ് ആ രോഗത്തിനുള്ള പരിഹാരം…| Sinusitis symptoms and treatment

Sinusitis symptoms and treatment : നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് സൈനസൈറ്റിസ്. മൂക്കിനു ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള അറകളാണ് സൈനസ്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെ തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പ് ഉണ്ടാകുന്നു ഇതിനെയാണ് സൈനസൈറ്റിസ് എന്നു പറയുന്നത്.

ഇതുണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. ശക്തമായ ജലദോഷം, അലർജി, ദശകൾ, മൂക്കിൻറെ പാലത്തിൻറെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയെല്ലാം ഈ രോഗത്തിന് കാരണമാകുന്നു. അതികഠിനമായ തലവേദനയും തലയ്ക്കുള്ള ഭാരവും ആണ് പ്രധാന ലക്ഷണം. കൂടാതെ, മൂക്കിനു ചുറ്റും വേദന അനുഭവപ്പെടുന്നു. രാവിലെയാണ് വേദന കൂടുതലായും ഉണ്ടാവുക. മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിൽ രക്തം ദുർഗന്ധം.

തുടങ്ങിയവയാണ് മറ്റുപല ലക്ഷണങ്ങൾ. അൽപ്പനേരം നടക്കുമ്പോൾ മൂക്കിലൂടെ ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുണ്ടാകുന്നതും ജലദോഷം വരുമ്പോൾ ആ ബുദ്ധിമുട്ട് കുറച്ചുകൂടി രൂക്ഷമാകുന്നതും മൂക്കിലെ പാലത്തിന് വളവ് ഉണ്ടാവുമ്പോഴാണ്. ഈ സന്ദർഭങ്ങളിൽ സൈനസൈറ്റിസ് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ രോഗം ചികിത്സിക്കാതിരുന്നാൽ.

ഇത് മറ്റു പല സങ്കീർണത കളിലേക്കും നയിക്കുന്നു. കാഴ്ച പ്രശ്നങ്ങൾ, സൈനസ് അറയിൽ രക്തം കട്ടപിടിക്കുക, മെനിഞ്ചൈറ്റിസ്, അസ്ഥിയിലെ അണുബാധ തുടങ്ങിയ പല അപകടങ്ങൾക്കും കാരണമാകും. രോഗലക്ഷണം ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ രോഗം നിർണയിച്ച് ചികിത്സ തേടേണ്ടതുണ്ട്. ഈ രോഗത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.

Scroll to Top