ചർമ്മത്തിൽ ഈ മാറ്റങ്ങൾ കാണുന്നവർ സൂക്ഷിക്കുക, ഇത് അവയവങ്ങളുടെ തകരാറാണ്…| Skin Allergy home remedy

Skin Allergy home remedy : ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. ചർമ്മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾ ഉണ്ട്. ഒട്ടുമിക്ക ചർമ്മ രോഗങ്ങളും ആന്തരിക അവയവങ്ങളുടെ രോഗത്തിൻറെ ബാഹ്യ ലക്ഷണം ആയിരിക്കാം. പല ഉൾ രോഗങ്ങളുടെയും ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാം. ശരീരം മുഴുവൻ ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ വരാനിരിക്കുന്ന ക്യാൻസർ രോഗത്തിന്റെ ലക്ഷണമാണ്. കൂടാതെ വൃക്ക രോഗികളിൽ പ്രധാനമായും യൂറിയ ക്രിയാറ്റിൻ എന്നീ മാലിന്യങ്ങൾ രക്തത്തിൽ അടിഞ്ഞു കൂടുമ്പോഴും.

കരൾ രോഗികളിൽ ബൈ സാൾടിന്റെ അളവ് വർദ്ധിക്കുമ്പോഴും ശരീരം മുഴുവൻ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാം. പലരും ഇതിന് താൽക്കാലിക ശമനം ലഭിക്കുന്നതിനായി പലതരത്തിലുള്ള ക്രീമുകളും മരുന്നുകളും ഉപയോഗിക്കുന്നവരാണ് എന്നാൽ ഇതിലൂടെ താൽക്കാലിക ശമനം മാത്രമേ ലഭിക്കുകയുള്ളൂ. ചൊറിച്ചിലിന് കാരണമായ ഉൾ രോഗങ്ങൾ പരിശോധിച്ചു അതനുസരിച്ച് ചികിത്സിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിൽ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുമ്പോൾ.

പ്രധാന അവയവങ്ങളായ വൃക്ക, ഹൃദയം, തലച്ചോർ എന്നിവിടങ്ങളിലെ രക്തക്കുഴലുകളിൽ ഈ കൊഴുപ്പുകൾ വന്ന അടിയുമ്പോഴാണ് ഹൃദയഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കണ്ണിനു ചുറ്റിലും കൺപോളയിലും മഞ്ഞ നിറത്തിലുള്ള തടിപ്പുകളും സന്ധികൾക്ക് ചുറ്റുമുള്ള തൊലിയിൽ മുഴകളും കാണപ്പെടുന്നു. കഴുത്തിന് പിൻഭാഗം, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ.

തൊലി കറുത്ത് കട്ടി കൂടി പോകുന്നത് പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രിനൽ എന്നീ ഗ്രന്ഥികളിൽ ഉണ്ടാകുന്ന പ്രവർത്തന തകരാർ ആവാം. ചില ആളുകളിൽ വയറിനുള്ളിലെ ക്യാൻസറിന്റെ ലക്ഷണമായും ഇത്തരത്തിൽ കണ്ടുവരുന്നു. താൽക്കാലിക ശമനത്തിനായി പല മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം.കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.

×