മുഖം സ്വർണ്ണം പോലെ തിളങ്ങാൻ ഓറഞ്ചിന്റെ തൊലി മാത്രം മതി…| Skin glow facial oil

Skin glow facial oil : ഓറഞ്ച് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ അതിൻറെ തൊലി വലിച്ചെറിയാറാണ് പതിവ് . സൗന്ദര്യമുള്ള മുഖവും ചർമ്മവും ആണ് നിങ്ങൾ കൊതിക്കുന്നത് എങ്കിൽ തൊലി ഇനി കളയേണ്ട ആവശ്യമില്ല ഇത് ഉപയോഗിച്ച് ഒരു ഉഗ്രൻ എണ്ണ തയ്യാറാക്കാൻ സാധിക്കും. സൗന്ദര്യ ഗുണങ്ങൾ ഒട്ടേറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ചിന്റെ തൊലി. ചർമ്മത്തിന് തിളക്കവും നിറവും ലഭിക്കുന്നതിനായി നമുക്ക് ഇത് ഉപയോഗിക്കാം. മുഖത്തിൽ ഉണ്ടാവുന്ന കറുത്ത പാടുകൾ, മുഖക്കുരു നിറംമങ്ങൽ, ബ്ലാക്ക് ഹെഡ്സ് ഇവയ്ക്കെല്ലാം.

പരിഹാരം നേടിത്തരാൻ ഓറഞ്ചിന്റെ തൊലിക്ക് സാധിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഒട്ടുമിക്ക സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളതിനാൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന് മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളും നിറഞ്ഞതാണ് ഓറഞ്ച്.

ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഓറഞ്ച് സഹായിക്കും. പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി ഓറഞ്ചിന്റെ തൊലികൾ ഉപയോഗിച്ച് എണ്ണ ഉണ്ടാക്കാവുന്നതാണ്. നല്ല ഫ്രഷ് ആയ ഓറഞ്ചുകൾ എടുത്ത് അതിൻറെ തൊലി ചെറിയ കഷണങ്ങൾ ആക്കുക. ഒരു പാത്രത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാവുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ.

ഓറഞ്ചിന്റെ തൊലി ഇട്ടുകൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് എണ്ണയ്ക്ക് ഒരു മഞ്ഞ നിറം ഉണ്ടാവുമ്പോൾ തീ അണയ്ക്കുക. ചൂടാറിയതിനു ശേഷം അരിച്ച് കുപ്പിയിലാക്കി വയ്ക്കാവുന്നതാണ്. ഇത് മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും തേക്കുന്നത് സൗന്ദര്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചർമ്മത്തിന് നിറവും തിളക്കവും ലഭിക്കാനും സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×