കൂർക്കം വലി നിസ്സാരമല്ല, മരണത്തിനു വരെ കാരണമാകും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ…| Snoring malayalam health tips

Snoring malayalam health tips : ദൈനംദിന ജീവിതത്തിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി. ഏകദേശം 50% ത്തോളം ആൾക്കാർ ഉറക്കത്തിൽ കൂർക്കം വലിക്കുന്നുണ്ട് എന്നതാണ് കണക്കുകൾ പറയുന്നത്. പലർക്കും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണത്. എന്നാൽ കൂർക്കം വലിക്കുന്നവർ ഈ കാര്യങ്ങൾ അറിയുന്നില്ല. എന്നാൽ ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. കൂർക്കം വലിക്കുമ്പോൾ 10 സെക്കൻഡിൽ കൂടുതൽ ശ്വാസം.

നിലയ്ക്കുന്നുണ്ടെങ്കിൽ അത് സ്ലീപ് അപ്നിയ എന്ന രോഗത്തിൻറെ ലക്ഷണമായി കണക്കാക്കാം. ഇത് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും കാണപ്പെടുന്ന ഒന്നാണ്. മൂക്ക് മുതൽ ശ്വാസനാളിൽ വരെ എത്തുന്നതിനിടയിൽ എങ്കിലും ചെറിയ തടസ്സം ഉണ്ടായാൽ കൂർക്കം വലിക്ക് കാരണമാകും. എന്നാൽ ഈ തടസ്സം പൂർണ്ണമാകുമ്പോൾ ശ്വാസ വായു നമ്മുടെ ശരീരത്തിലേക്ക് എത്താതെ വരുകയും ശരീരത്തിന്.

വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇതിൻറെ ഫലമായി ഹൃദയത്തിൻറെ പ്രവർത്തനങ്ങൾക്ക് തകരാറുകൾ ഉണ്ടാകുന്നു ഇത് ഉറക്കത്തിന് തടസ്സം നേരിടുകയും ഒരു ദീർഘ വിശ്വാസത്തോടെ ഉണരുകയും അല്പസമയത്തിനുശേഷം വീണ്ടും ഉറക്കത്തിലേക്ക് പോവുകയും ചെയ്യുന്നു. ഒരു മണിക്കൂറിൽ 30 മുതൽ 60 തവണ വരെ ഇങ്ങനെയുണ്ടായാൽ അതിനെ സ്ലീപ് അപ്നിയ എന്നു പറയാം.

ഇതിൻറെ ഫലമായി നല്ല ഉറക്കം കിട്ടാതെ വരുകയും പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങിയിരിക്കേണ്ടതായി വരുന്നോ. ഇതുമൂലം നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത്തരക്കാരിൽ ഉയർന്ന രക്തസമ്മർദ്ദവും, പ്രമേഹവും, ഹൃദ്രോഗങ്ങളും കണ്ടുവരുന്നു. അമിതവണ്ണം ഉള്ളവരിലാണ് കൂർക്കം വലി കൂടുതലായും കാണപ്പെടുന്നത് ഇത് ശ്വസനത്തിന് തടസ്സം ആവുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണൂ.