നാളെ സൂര്യഗ്രഹണം, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ…

ഒക്ടോബർ പതിനാലാം തീയതി ശനിയാഴ്ച കറുത്തവാവ് അന്നാണ് സൂര്യഗ്രഹണം നടക്കുന്നത്.ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സമയമാണ് ഗ്രഹണസമയം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൂര്യഗ്രഹണം. പതിനാലാം തീയതി രാത്രി 8:34 മുതൽ പതിനഞ്ചാം തീയതി പുലർച്ചെ 2.25 വരെയാണ് ഗ്രഹണസമയം. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണിത്. ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഗ്രഹണ സമയത്ത്.

ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ദോഷകരമായി ഭവിക്കും.ഗ്രഹണ നടക്കുന്ന സമയത്ത് വീടുകളിൽ ആഹാരം പാകം ചെയ്യാൻ പാടില്ല. അത് വളരെ വലിയ ദോഷം ചെയ്യും. ഗ്രഹണസമയത്ത് ആഹാരം കഴിക്കുന്നതും വളരെ ദോഷമാണ്.കൂടാതെ ഗ്രഹണത്തിന് മുൻപ് ഉണ്ടാക്കിവെച്ച ആഹാരം ഗ്രഹണം കഴിഞ്ഞതിനു ശേഷം ഉപയോഗിക്കുന്നത് ദോഷം ചെയ്യും. മാംസാഹാരങ്ങൾ കൂടുതലായും ഒഴിവാക്കുക. അന്നേദിവസം പച്ചക്കറികൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഗ്രഹണ സമയത്ത് കുളിക്കുന്നതും അലക്കുന്നതും.

വീടുകളിൽ മരണ ദുഃഖം കൊണ്ടുവരും. ഈ സമയത്ത് ഗർഭിണികൾ വളരെയധികം ശ്രദ്ധിക്കണം. ഗ്രഹണ സമയത്ത് ഗർഭിണികൾ വീടിനു പുറത്തിറങ്ങുന്നത് ദോഷമാണ്. ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്ന ഗർഭിണികൾ ശിവക്ഷേത്രത്തിലെ ഭസ്മം അണിഞ്ഞുവേണം പുറത്തു പോകാൻ. ഗ്രഹണ സമയത്ത് വീട്ടിലുള്ള കുട്ടികൾ അനാവശ്യമായി ബഹളവും വാശിയും ഉണ്ടാക്കും.മാതാപിതാക്കൾ കുറച്ച് ക്ഷമ കാണിക്കുക. പലരിലും മാനസികമായ സമ്മർദ്ദം ഉണ്ടാക്കുന്ന സമയമാണിത്.

മൂലം പൂരാടം അനിഴം പൂയം ഭരണി ആയില്യം അവിട്ടം തിരുവാതിര ചിത്തിര രേവതി മകയിരം ഉത്രട്ടാതി എന്നീ നക്ഷത്രക്കാർക്ക് ഈ സമയം വളരെ മോശമാണ്. ശുഭ കാര്യങ്ങൾക്ക് ഈ സമയം പോകുന്നത് പരമാവധി ഒഴിവാക്കുക. ഗ്രഹണ സമയത്ത് ഓം നമശിവായ എന്ന മന്ത്രം 108 തവണ ചൊല്ലുന്നത് ഗുണം ചെയ്യും. ഗ്രഹണസമയത്തെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/gWRXpKJNlxE

Leave a Comment

×