മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും അകറ്റാം.. ഇത് കഴിച്ചാൽ ഉറപ്പായും റിസൾട്ട് കിട്ടും…| Solution for aging face

Solution for aging face : സ്ത്രീകളിലെ ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മെലാസ്മ അഥവാ കരിമംഗല്യം. പുരുഷന്മാരിൽ ചെറിയൊരു ശതമാനം മാത്രമേ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉള്ളു. എന്നാൽ 90% സ്ത്രീകളും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമായി മാറിക്കഴിഞ്ഞു കരിമംഗല്യം.ഈ പിഗ്മെന്റേഷനുള്ള പ്രധാന കാരണം ഹോർമോൺ പ്രശ്നങ്ങളാണ്. നെറ്റിയുടെ വശത്തും മൂക്കിൻറെ ഇരുവശത്തുമായാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മെലാനിൻ എന്ന ഘടകം കോശങ്ങളിൽ അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണമായി മാറുന്നത്. മുഖത്ത് ഇരുണ്ട നിറത്തിലുള്ള കുത്തുകൾ ആയി ഇത് പ്രത്യക്ഷപ്പെടുന്നു.

പിന്നീട് കവിളിന്റെ ഇരുവശങ്ങളിലും ആയി കറുത്ത നിറം ഉണ്ടാകുന്നു. ചൊറിച്ചിലോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഇതുമൂലം ഉണ്ടാവുകയില്ല. നമ്മുടെ ശരീരത്തിലെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കരിമംഗല്യത്തിന് കാരണമാകുന്നതാണ്. തൈറോയ്ഡ് പോലുള്ള രോഗങ്ങളും, ആർത്തവവിരാമ സമയത്തെ ഹോർമോൺ വ്യതിയാനങ്ങളും ഇതിന് കാരണമായി മാറുന്നു. ചില സ്ത്രീകളിൽ ഇത് ഗർഭകാലത്തും പ്രസവ ശേഷവും കൂടുതലായി ഉണ്ടാവുന്നു. പുറത്തു പോകുമ്പോൾ സൺസ്ക്രീനുകൾ.

ഉപയോഗിക്കാത്തവരിൽ സൂര്യപ്രകാശം ഏറ്റാൽ ഇവ കൂടുതൽ ഇരുണ്ടതായി മാറും. അൾട്രാ വയലറ്റ് രശ്മികൾ പതിക്കുന്നത് ഇതിന്റെ വീര്യം കൂടുന്നതിന് കാരണമാകും. ആർത്തവവിരാമ സമയത്ത് ഉണ്ടാകുന്ന മേലാസ്മ സ്ഥിരമായി നിലനിൽക്കും. ഹോർമോൺ പ്രശ്നങ്ങൾ മൂലമാണ് ഇത് വരുന്നതെങ്കിൽ അതിനുള്ള പരിഹാരം കാണേണ്ടതുണ്ട്. മരുന്നുകൾ ഉപയോഗിച്ചത് കൊണ്ട് മാത്രം ഇത് പൂർണ്ണമായും മാറണമെന്നില്ല.

ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വരുത്തിയാൽ ചില മാറ്റങ്ങൾ ഉണ്ടാവും. വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ ധാരാളം അടങ്ങിയ പേരയ്ക്ക, പപ്പായ, മാങ്ങ, നെല്ലിക്ക, ബ്രോക്കോളി, അവഗാഡോ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. സൺഫ്ലവർ സീഡ്സ്, വാൾനട്ട്, മത്തങ്ങ കുരു എന്നിവയും ഒത്തിരി ഗുണം ചെയ്യും. മാനസിക സമ്മർദ്ദം ഉള്ളവരിലും ഇത് കൂടുതലായും വരാനുള്ള സാധ്യത ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://youtu.be/bPLTlg6Yzio

×