ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഉടൻതന്നെ ചികിത്സ തേടുക, ഇത് പക്ഷാഘാതത്തിന്റേതാണ്…| Stroke symptoms early warning

Stroke symptoms early warning : സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേൾക്കാത്തവർ ആയി ആരുമുണ്ടാവില്ല. പ്രായഭേദമന്യേ പലരെയും വേട്ടയാടുന്ന ഒരു രോഗാവസ്ഥയാണിത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഈ ഘട്ടത്തിൽ എത്തുമ്പോൾ തലച്ചോറിൽ എത്തേണ്ട ഓക്സിജനും പോഷകങ്ങളും തടസ്സപ്പെടുന്നു. കോശങ്ങളിൽ നിന്നുള്ള മാലിന്യത്തിന്റെ നീക്കവും തകരാറിലാകും. മരണത്തിനു പോലും കീഴടക്കാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

ഏതു ഭാഗത്തെ കോശങ്ങൾ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാവുകയും അതുമൂലം ഓർമ്മ, കാഴ്ച, കേൾവി, ഈ നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. തലച്ചോറിൽ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഒരു രോഗിയെ സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത്.

വളരെ ചെറിയ രീതിയിലുള്ള പക്ഷാഘാതം ആണെങ്കിൽ കാലിനോ കൈക്കോ അനുഭവപ്പെടുന്ന ചെറിയ തളർച്ച ആവാം ലക്ഷണം. എന്നാൽ തീവ്രമായി ഇത് ബാധിച്ചു കഴിഞ്ഞാൽ ശരീരമാകമാനം തളർന്നു പോകുന്നു. ചിലർക്ക് സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടു പോകുവാൻ സാധ്യതയുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ചമങ്ങൽ, നടക്കാനുള്ള ബുദ്ധിമുട്ട്, തലകറക്കം, ബോധക്ഷയം, അസഹനീയമായ തലവേദന, ശർദ്ദി, ഉള്ള ബുദ്ധിമുട്ട്.

ശരീരത്തിൻറെ ഒരുവശത്ത് ഉണ്ടാകുന്ന തളർച്ച, കാലുകൾക്കുള്ള ബലക്ഷയം, ശരീരത്തിന്റെ സന്തുലനവും ഏകോപനവും നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങിയവയെല്ലാമാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ. വേഗത്തിൽ ചികിത്സ ലഭിക്കുന്നത് വഴി തലച്ചോറിന് ഉണ്ടാകുന്ന ക്ഷതവും വൈകല്യങ്ങളും മാറിക്കിട്ടുന്നു അല്ലെങ്കിൽ ഇത് പല സങ്കീർണതകളിലേക്കും നയിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top