ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുക അല്ലെങ്കിൽ മരണം വരെ സംഭവിക്കും…| Sugar bp symptoms in leg

Sugar bp symptoms in leg : ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 15 ദശലക്ഷത്തിലധികം ആളുകൾ ഹൃദ്രോഗങ്ങൾ മൂലം മരണമടയുന്നു. ഇവരിൽ ഹൃദയാഘാതവും പക്ഷാഘാതവും മൂലം മരിക്കുന്നവരുടെ എണ്ണം ആണ് ഏറ്റവും കൂടുതൽ. അനാരോഗ്യകരമായ ജീവിത ശൈലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, മദ്യപാനം, പുകവലി എന്നിവയൊക്കെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.

ആരോഗ്യകരമായ ഭക്ഷണശീലം പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള നല്ലൊരു മാർഗമാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പ്, മത്സ്യം, പയറുവർഗങ്ങൾ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കാത്ത ആളുകളിലാണ് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെ ഇവ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. എണ്ണയും കൊഴുപ്പും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവ ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

കൊഴുപ്പുകൾ കൂടുതൽ അടങ്ങിയ മാംസം എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. അമിതവണ്ണവും ഈ രോഗാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ ഒന്നാണ്.കൂടാതെ വ്യായാമം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റേണ്ടതാണ്. ദിവസേന അരമണിക്കൂർ എങ്കിലും ഇതിനായി മാറ്റിവെക്കുക. ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കാതെതിന്റെ ഫലമായി ഇവയ്ക്ക് നാശം സംഭവിക്കുന്നു.

ഈ രോഗാവസ്ഥയാണ് ഹൃദയാഘാതം എന്നു പറയുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോൾ അത് മസിലുകളെ തടസ്സപ്പെടുത്തുന്നു ഇതാണ് പലപ്പോഴും ഹൃദയാഘാതത്തിന്റെ കാരണമായി മാറുന്നത്. പെട്ടെന്നുണ്ടാവുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, ഛർദി, ഓക്കാനം, ദഹന പ്രശ്നങ്ങൾ, അമിതമായി വിയർക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ മനസ്സിലാക്കി വേഗത്തിൽ തന്നെ ചികിത്സ തേടിയാൽ പല സങ്കീർണ്ണതകളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഇതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.

https://youtu.be/qBC8h4eceEI

×