കാൽസ്യം കുറഞ്ഞാൽ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ഇവയെല്ലാം ആണ്…| Symptoms of calcium deficiency in adults

Symptoms of calcium deficiency in adults : ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് കാൽസ്യം. പ്രധാനമായും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് കാൽസ്യം അത്യാവശ്യമാണ്. കാൽസ്യത്തിന്റെ അഭാവം പല രോഗങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറവാണെങ്കിൽ അത് കുട്ടികളിൽ ശരീരത്തിൻറെ വളർച്ച കുറയുന്നതിന്. പ്രായമായവരിൽ ഇതിൻറെ കുറവുമൂലം അസ്ഥിക്ഷയം ഉണ്ടാവുന്നു. രണ്ടുതരത്തിലാണ് ശരീരം അതിന് ആവശ്യമുള്ള കാൽസ്യം കണ്ടെത്തുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും, രണ്ടാമത് എല്ലുകളിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് ആവശ്യമായ കാൽസ്യം ലഭിക്കാതെ വരുമ്പോൾ ശരീരം എല്ലുകളിൽ ശേഖരിച്ചുവെച്ച കാൽസ്യം ഉപയോഗപ്പെടുത്തുന്നു. പേശികളിൽ കോച്ചി പിടുത്തം, ഓർമ്മക്കുറവ്, എല്ലു പൊട്ടൽ, പെട്ടെന്ന് പൊട്ടിപ്പോകുന്ന നഖങ്ങൾ, കൈകാലുകളിൽ മരവിപ്പ്, കാലുകളിലെ തരിപ്പ്, ചുഴലി രോഗം, ഹൃദയമിടിപ്പിൽ ഉണ്ടാവുന്ന വ്യത്യാസം, വരണ്ട ചർമം, ക്ഷീണം, തളർച്ച എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ.

കാൽസ്യം സമ്പന്നമായ പാൽ, ബദാം, എള്ള്, വെണ്ടയ്ക്ക, ചെറു മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പാലിലാണ് ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ ഒരു ഭാഗം ആക്കുന്നത് വളരെ നല്ലതാണ്. പാലിനോളം തന്നെ കാൽസ്യം അടങ്ങിയിരിക്കുന്ന ഒന്നാണ് സോയാബീൻ. ഇത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. നിരവധി പ്രോട്ടീനുകളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം പണക്കാരുടെ പരിപ്പ് എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് ഇത്. കാൽസ്യവും പൊട്ടാസ്യവും ഒരുപോലെ സമ്പുഷ്ടമായതാണു ഓറഞ്ച്. ഈ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഇതുമൂലം കാൽസ്യത്തിന്റെ കുറവ് ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

Scroll to Top