ഈ വിറ്റാമിൻ ശരീരത്തിൽ ഇല്ലെങ്കിൽ എല്ലുകൾ തകർന്നുപോകും.. ഇതാണ് അതിനുള്ള പ്രതിവിധി..| Symptoms of Vitamin D Deficiency

Symptoms of Vitamin D Deficiency : ശരീരത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പലതരം പോഷകങ്ങൾ അത്യാവശ്യമാണെന്ന് കാര്യം നമുക്കറിയാം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളും ന്യൂട്രിയന്റുകളും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഇത്തരത്തിൽ വളരെ അത്യാവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇതിൻറെ കുറവ് പലതരത്തിലുള്ള രോഗസാധ്യതകൾക്ക് കാരണമാകുന്നു. ഭക്ഷണങ്ങളിൽ നിന്ന് മാത്രമല്ല.

സൂര്യപ്രകാശത്തിൽ നിന്നും നമുക്ക് നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി. ഇതിൻറെ കുറവ് കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാരിലും ഉണ്ടാകുന്നു അതിനുള്ള പ്രധാന കാരണം ഇന്ന് പലരും കൂടുതൽ സമയം ചിലവഴിക്കുന്നത് വീടുകൾക്കുള്ളിലാണ്. ഇത് സൂര്യപ്രകാശത്തിന്റെ ലഭ്യത കുറയ്ക്കുന്നു. നമ്മുടെ ശരീരം സുഗമമായി പ്രവർത്തിക്കണമെങ്കിൽ വിറ്റാമിൻ ഡി പ്രധാനമാണ്. ഇതിൻറെ കുറവുമൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

അസ്ഥികളുടെ ബലത്തിന് പ്രധാനമായും ആവശ്യമുള്ള കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിന് ശരിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. ഇതിൻറെ കുറവ് അസ്ഥികളെയും സന്ധികളെയും ദുർബലപ്പെടുത്തുകയും വേദനയുണ്ടാക്കുകയും ചലനാത്മകശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളെ ഇപ്പോഴും ആരോഗ്യത്തോടെ വയ്ക്കുന്നതിന് കാൽസ്യത്തിന്റെ അളവ് മാത്രമല്ല.

വിറ്റാമിൻ ഡി യുടെ അളവിലും ശ്രദ്ധ നൽകേണ്ടതുണ്ട്. വിറ്റാമിൻ ഡി നിങ്ങളുടെ മാനസിക അവസ്ഥയിൽ നിയന്ത്രിക്കുന്നു. ഇതിൻറെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കും. ശരീരത്തിൻറെ പ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. ഇതിൻറെ അഭാവം വളരെ പെട്ടെന്ന് തന്നെ നിങ്ങളെ രോഗിയാക്കും. വിശദമായി ഇതിനെ കുറിച്ച് അറിയുന്നതിന് വീഡിയോ കാണുക.

×