വളരെ എളുപ്പത്തിൽ നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാം… ഈ മൂന്ന് ചേരുവകൾ മാത്രം മതി…| Teeth can be whitened

മുഖസൗന്ദര്യത്തെ എന്നതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പല്ലുകളുടെ തിളക്കവും.നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പല്ലുകൾ. പല്ലുകളുടെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് ആരോഗ്യമുള്ള പല്ലുകൾ. ഭക്ഷണങ്ങൾ നന്നായി ചവച്ചരച്ചു കഴിക്കുന്നതിന് പല്ലിന് ആരോഗ്യം ഉണ്ടായേ തീരൂ . സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ലിൻറെ നിറം. പല്ല് വെളുപ്പിക്കാൻ ധാരാളം ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

ഇതിൽ ഭൂരിഭാഗത്തിലും ബ്ലീച്ച് പോലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് പല്ലിന് ദോഷമാകുന്നു. പല്ലുകൾ മങ്ങിയതും മഞ്ഞനിറമുള്ളതുമായി മാറ്റുന്ന പല ഘടകങ്ങൾ ഉണ്ട്. ചില ഭക്ഷണങ്ങൾ, പല്ലുകൾ കൃത്യമായി സംരക്ഷിക്കാതിരിക്കുക, പുകവലി പോലുള്ള ദുശ്ശീലങ്ങൾ തുടങ്ങിയവയെല്ലാം പല്ലിൻറെ നിറം നഷ്ടപ്പെടുന്നതിന് കാരണമാകാം. പ്രകൃതിദത്തമായ രീതിയിൽ പല്ലുകളെ സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിനായി നമ്മുടെ അടുക്കളകളിൽ ലഭ്യമാകുന്ന ഇഞ്ചിയും നാരങ്ങയും നമുക്ക് ഉപയോഗിക്കാം.

ഇഞ്ചി ചെറിയ കഷണങ്ങളാക്കി ചതച്ചെടുക്കുക അതിലേക്ക് കുറച്ചു നാരങ്ങാ നീര് ഒഴിക്കുക. ഇവ രണ്ടും നന്നായി യോജിപ്പിക്കുക നമ്മൾ ദിവസേന ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഇതിലേക്ക് ചേർക്കാം. ഈ മിശ്രിതം കുറച്ച് ബ്രഷിൽ എടുത്ത് നന്നായി പല്ലുകൾ തേക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പല്ലുകൾ നാച്ചുറലായി വെളുപ്പിക്കാൻ സാധിക്കും. ഈ രീതി കുറച്ചു ദിവസം തുടരുകയാണെങ്കിൽ എളുപ്പത്തിൽ മാറിക്കിട്ടും.

പല്ലിന്റെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിലും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പല്ലുകൾക്കും നല്ലതാണ്. കാപ്പി, ചായ,സോഡാ എന്നീ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Comment

×