ശരീരം കാണിച്ചു തരുന്ന ഈ അപായ ലക്ഷണങ്ങൾ പക്ഷാഘാതത്തിന്റേതാവാം, ഉടൻതന്നെ ചികിത്സ തേടു…| These 3 symptoms of stroke

These 3 symptoms of stroke : കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഈ രോഗം എന്താണെന്ന് കൃത്യമായി അറിയാത്തവരാണ് ഒട്ടുമിക്ക ആളുകളും. ലോകത്ത് ആകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് സ്ട്രോക്ക്. പ്രായഭേദമന്യേ ആർക്കും ഈ രോഗാവസ്ഥ ഉണ്ടാവാം. തലച്ചോറിന് ഏൽക്കുന്ന അറ്റാക്കാണ് സ്ട്രോക്ക് എന്ന ഈ രോഗാവസ്ഥ. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം പല കാരണങ്ങളാൽ തടസ്സപ്പെടുമ്പോഴാണ് ഇത് ഉണ്ടാവുന്നത്.

മസ്തിഷ്ക ഗാതം സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരുന്നു ഇതിനെ തുടർന്ന് അവൻ നശിച്ചു പോകുവാൻ തുടങ്ങും. ഏതു ഭാഗത്തെ കോശങ്ങൾ ആണോ നശിക്കുന്നത് തലച്ചോറിന്റെ ആ ഭാഗത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു. ഓർമ്മ, കാഴ്ച, കേൾവി, പേശി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. തലച്ചോറിൽ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

വളരെ ചെറിയ രീതിയിലുള്ള പക്ഷാഘാതം ആണെങ്കിൽ ഒരു കാലിനോ കൈക്കോ മാത്രം തളർച്ച ഉണ്ടാവാം. എന്നാൽ തീവ്രമായ സ്ട്രോക്ക് ബാധിച്ചവരിൽ ശരീരമാകമനം തളർന്നു പോകുന്നു. സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടു പോകുവാനുള്ള സാധ്യതയുമുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം, അസഹനീയമായ തലവേദനയും ശർദ്ദിയും, പെട്ടെന്നുണ്ടാകുന്ന കാഴ്ച മങ്ങൽ.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശരീരത്തിന്റെ ഒരു വശത്ത് ഉണ്ടാവുന്ന തളർച്ച, നടക്കാനുള്ള ബുദ്ധിമുട്ട്, സംസാരം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാമാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണം എങ്കിലും കാണപ്പെടുകയാണെങ്കിൽ ഉടൻതന്നെ ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×