ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നത് പല രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ ഇതിൽ മാറ്റം വരുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഹൃദയരോഗങ്ങൾ വാതരോഗങ്ങൾ വൃക്ക രോഗങ്ങൾ എന്നിവയെല്ലാം കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിലൂടെ പിടിപെടാം.
അമിതഭാരം, പുകവലി, മദ്യപാനം, പാരമ്പര്യം, പ്രായം, വ്യായാമ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി ഇവയെല്ലാമാണ് പ്രധാനമായും കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കൂടുവാൻ കാരണമാകുന്നത്. ഇത് നിയന്ത്രിക്കുന്നതിന് ഏറ്റവും പ്രധാന ഘടകമാണ് ഭക്ഷണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. ശരീരത്തിൽ കൂടുതൽ കാർബോഹൈഡ്രേറ്റുകൾ എത്തുമ്പോൾ ഇവ ഊർജ്ജമാക്കി മാറ്റാതെ കൊഴുപ്പാക്കി മാറ്റി ശരീരത്തിൽ സൂക്ഷിക്കപ്പെടുന്നു.
കൂടുതൽ അളവിൽ കാർബോഹൈഡ്രേറ്റ് ശരീരത്തിൽ എത്തുന്നതും ദോഷം ചെയ്യും. പയർ വർഗ്ഗങ്ങൾ, ചെറു മത്സ്യങ്ങൾ, പഴവർഗ്ഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. പഞ്ചസാര വെളുത്ത അരി മൈദ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
നാരുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യമുള്ള ഭക്ഷണത്തിനോടൊപ്പം വ്യായാമവും പ്രധാനം തന്നെ. ദിവസേന കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോൾ ചികിത്സ തേടേണ്ടത് അത്യാവശ്യം ആണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.
https://youtu.be/lsBO32Uf-Xo