ശരീരത്തിൽ കാണപ്പെടുന്ന ഈ ലക്ഷണങ്ങൾ വൃക്കയെ തകരാറിലാക്കുന്നു, സൂക്ഷിക്കുക…

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ അവയവത്തെ ശരീരത്തിന്റെ അരിപ്പ എന്ന് വേണം പറയാൻ. ശരീരത്തിൽ ആവശ്യമില്ലാത്ത വസ്തുക്കളെയും മലിന വസ്തുക്കളെയും സംസ്കരിച്ച് വൃത്തിയായി സൂക്ഷിക്കുവാൻ വൃക്ക സഹായിക്കുന്നു. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത്. ഇത് വൃക്കയുടെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കും.

വൃക്കയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. ക്രിയാറ്റിൻ അളവ് നോർമലായി .6 മുതൽ1.1 വരെയാണ് കാണപ്പെടുന്നത്. എന്നാൽ 1.4 നേക്കാൾ കൂടുതലാണെങ്കിൽ അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മസിലുകളുടെ പ്രവർത്തനത്തിന് ഊർജ്ജം ആവശ്യമാണ്. നമ്മുടെ മസിലുകൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴിയാണ്.

കരളാണ് ക്രിയാറ്റിൻ എന്ന ഈ ഘടകം ഉല്പാദിപ്പിക്കുന്നത്. പിന്നീട് ഇത് ഊർജ്ജമായി മാറുകയാണ് ചെയ്യുന്നത്. ആവശ്യമുള്ള ക്രിയാറ്റിന് ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളവ വൃക്കയാണ് പുറന്തള്ളുക. ഈ പ്രവർത്തനം കൃത്യമായി നടക്കാതിരിക്കുമ്പോൾ ക്രിയാറ്റിൻ തോത് വർദ്ധിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കയുടെ പ്രശ്നം കാരണമല്ലാതെ ക്രിയാറ്റിൻ അളവ് രക്തത്തിൽ വർദ്ധിക്കുന്നു. കൂടുതൽ വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിന് വെള്ളം ആവശ്യത്തിന്.

എത്താതിരിക്കുമ്പോൾ അല്ലെങ്കിൽ നിർജലീകരണം സംഭവിക്കുമ്പോൾ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, പാമ്പിൻറെ കടിയേറ്റാൽ, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം രക്തത്തിൽ ക്രിയാറ്റിൻ അളവ് അധികമാവാൻ കാരണമാകും.പാരമ്പര്യം, തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നു. അമിതവണ്ണം ഉള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×