വായിൽ ലോഹ രുചി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിസ്സാരമല്ല, ഈ രോഗങ്ങളുടെ സൂചനയാണ്…| These symptoms in the mouth causes

These symptoms in the mouth causes : വായിൽ ലോഹ രുചി അനുഭവപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നാൽ പലരും ഇതിനെ വളരെ നിസ്സാരമായി കണക്കാക്കുന്നു. പല രോഗങ്ങളുടെയും സൂചനയാകാം, പ്രധാനമായും വൃക്ക, കരൾ, പ്രമേഹം, ക്യാൻസർ എന്നിങ്ങനെ പല രോഗങ്ങളുടെയും ലക്ഷണമായി ഇതിനെ കണക്കാക്കുന്നു. എന്നാൽ ഇത് കൂടാതെ നമ്മൾ നിത്യജീവിതത്തിൽ ചെയ്യുന്ന ചില തെറ്റുകൾ മൂലവും ഇതുണ്ടാകുന്നു. പതിവായി പല്ലു വൃത്തിയായി തേക്കാത്തവരിൽ.

മോണ രോഗങ്ങളും പല്ലിന് അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വായയിൽ ലോഹ രുചി ഉണ്ടാക്കുന്നു. ചില മരുന്നുകളുടെ ഉപയോഗവും ഇതിൻറെ കാരണങ്ങളിൽ ഒന്നാണ്. ആൻറിബയോട്ടിക്കുകൾ, സന്ധിവാതത്തിനുള്ള മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലിഥിയം അടങ്ങിയ മരുന്നുകൾ, ചില ഹൃദ്യോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവയെല്ലാം വായിൽ ലോഹ രുചി ഉണ്ടാക്കാൻ കാരണമാകാറുണ്ട്.

ശരീരം ഈ മരുന്നുകൾ ആകീരണം ചെയ്യുമ്പോൾ ഉമിനീരിൽ എത്തുന്നു. ഇതുകൂടാതെ വിഷാദ രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിന് കാരണമാകാറുണ്ട്. കോപ്പർ, സിംഗ്, ക്രോമിയും തുടങ്ങിയ ലോഹങ്ങൾ അടങ്ങിയ വിറ്റാമിൻ മരുന്നുകൾ ഇത്തരത്തിൽ ലോഹ രുചി ഉണ്ടാക്കും എന്നാൽ ഈ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ ആ രുചി അപ്രത്യക്ഷമാകും.

ശ്വാസകോശത്തിൽ എല്ലാവർക്കും ഇങ്ങനെ ഉണ്ടാവാം എന്നാൽ ആ അണുബാധ മാറുന്നതുവരെ താൽക്കാലികം മാത്രമായിരിക്കും ഈ പ്രശ്നം. അർബുദ ചികിത്സയ്ക്കായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുന്നവർക്കും ഇങ്ങനെ ഉണ്ടാവാം. മറവി രോഗം, ബുദ്ധിഭ്രമം എന്നിവ ഉള്ളവർക്ക് രുചി വ്യത്യാസം അനുഭവപ്പെടാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×