നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മൾബറി പഴം എന്നാൽ പലർക്കും ഇതിൻറെ ഗുണങ്ങൾ അറിയില്ല. അത് അറിയുന്നവർ ആണെങ്കിൽ ഒരു മൾബറി ചെടി എങ്കിലും വീട്ടിൽ നട്ടു പിടിപ്പിക്കാതിരിക്കില്ല. പഴുത്ത മൾബറിക്ക് ചുവപ്പുനിറവും നന്നായി പഴുത്തതിന് കറുപ്പ് നിറവുമാണ്. ഇതിൽ ധാരാളം ജീവകങ്ങൾ, ധാതുക്കൾ, നിരോക്സീകാരികൾ, ഫ്ലവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകൾ ആയ ഫോളിറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്.
വിറ്റാമിൻ എ, സി, കെ, വിറ്റാമിൻ ഇ എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു കൂടാതെ കാൽസ്യം, കോപ്പർ, ഇരുമ്പ്, മെഗ്നീഷ്യം, സെലീനിയം, സിംഗ് എന്നീ ധാതുക്കളും ഉണ്ട്. കൊളസ്ട്രോൾ ഒട്ടും തന്നെ ഇതിൽ അടങ്ങിയിട്ടില്ല അതുകൊണ്ടുതന്നെ ഏത് രോഗികൾക്കും ഈ പഴം കഴിക്കാവുന്നതാണ്. പതിവായി മൾബറിപ്പഴം കഴിക്കുന്നത് വയറിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുവാനും മലബന്ധം അകറ്റാനും സഹായകമാകുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മൾബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന് അരുണ രക്താണുക്കളുടെ നിർമ്മാണം വർദ്ധിപ്പിക്കാനുള്ള കഴിവാണ്. ഇത് ശരീരത്തിൻറെ എല്ലാ ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുവാൻ സഹായകമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ച തടയാനും ക്ഷീണം ,തളർച്ച, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ തടയുന്നതിനും ഉപകാരപ്രദമാണ്.
മൾബറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. അതുകൊണ്ടുതന്നെ ഇത് കാഴ്ച ശക്തി മെച്ചപ്പെടുത്താനും നേത്രരോഗങ്ങൾക്കും ഉത്തമമായി കണക്കാക്കാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ വലിയ പങ്കുവഹിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മൾബറി സഹായകമാകും. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.
https://youtu.be/wjyOb1oKASE