Thyroid checking test

എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയാത്തവർ തൈറോയ്ഡ് പരിശോധിച്ചു നോക്കുക, ഇവയൊക്കെയാണ് തൈറോയ്ഡ് പ്രശ്നങ്ങൾ….| Thyroid checking test

Thyroid checking test : പ്രായഭേദമന്യേ പലരും നേരിടുന്ന ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുള്ള പ്രശ്നങ്ങൾ. കഴുത്തിന്റെ മുൻവശത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശാരീരിക മാനസിക ആരോഗ്യത്തിന് സഹായിക്കുന്ന ഈ അവയവം വഹിക്കുന്ന പങ്ക് ചെറുതല്ല. തൈറോയ്ഡ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ കൂടിയാലും കുറഞ്ഞാലും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. ഹൃദയം, തലച്ചോർ, പേശികൾ മറ്റ് അവയവങ്ങൾ.

എന്നിവയുടെ പ്രവർത്തനത്തെ നേരിട്ട് സഹായിക്കുന്നു. ഊർജ്ജം ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് ശരീരത്തെ സഹായിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയാണ്. ഇതിൻറെ പ്രവർത്തനത്തിൽ സംഭവിക്കുന്ന ചെറിയ താള പിഴകൾ പോലും വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തൈറോയ്ഡ് ശരിയായി പ്രവർത്തിക്കാത്തപ്പോൾ ഉണ്ടാകുന്ന രണ്ട് അവസ്ഥകളാണ് ഹൈപ്പോതൈറോയിഡിസവും ഹൈപ്പർ തൈറോയ്ഡിസവും.

ഈ ഗ്രന്ഥി വേണ്ടത്ര ഹോർമോണുകൾ ഉല്പാദിപ്പിക്കാത്തതിനെയാണ് ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത്. മുടികൊഴിച്ചിൽ, വന്ധ്യത, മലബന്ധം, മുഖത്തും കൈകാലുകളിലും നീര് വയ്ക്കുക, മുടികൊഴിച്ചിൽ, അമിതവണ്ണം, ആർത്തവ പ്രശ്നങ്ങൾ എന്നിവ ഇതു മൂലം ഉണ്ടാവുന്നു. എന്നാൽ ഹോർമോണുകൾ അധികമായി ഉത്പാദിപ്പിക്കുമ്പോൾ അത് ഹൈപ്പർ തൈറോയ്ഡിസത്തിന് കാരണമാവും.

വിട്ടുമാറാത്ത ക്ഷീണം, അമിതമായി വിയർക്കുക, ഉറക്കക്കുറവ്, അമിത വിശപ്പ്, ഭാരം കുറയുക, വിറയൽ, അമിതമായ ഹൃദയമിടിപ്പ് എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകുന്നു. ജീവിതശൈലിയിലെ തെറ്റായ രീതികളാണ് തൈറോയ്ഡിന്റെ ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അമിത സമ്മർദ്ദം നിയന്ത്രിക്കുക, ഉറക്കമില്ലായ്മ, പുകവലി മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ തുടങ്ങിയവയെല്ലാം തൈറോയ്ഡിനെ നിയന്ത്രിക്കുന്നവയാണ്. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.