തൈറോയ്ഡ് ഹോർമോണുകൾ കൂടിയാലും കുറഞ്ഞാലും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ…| Thyroid hormones control

Thyroid hormones control : മനുഷ്യ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയാണ് ഇതെന്ത് കാണപ്പെടുന്നത്. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ സംഭവിച്ചാൽ അവുല്പാദിപ്പിക്കുന്ന ഹോർമോണുകളിലും വ്യത്യാസം അനുഭവപ്പെടും. രക്തത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം പോലും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹോർമോണിന്റെ അളവ് കുറഞ്ഞു പോകുന്ന അവസ്ഥയാണ്.

ഹൈപ്പോതൈറോസിസം എന്ന് പറയുന്നത്. ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിരവധിയാണ്. അമിതവണ്ണം, അമിതമായ ക്ഷീണം, ശബ്ദത്തിൽ ഉണ്ടാകുന്ന പതർച്ച, മുഖത്തും കാലിലും നീര്, മുടികൊഴിച്ചിൽ, വന്ധ്യത, മലബന്ധം എന്നിങ്ങനെ നിരവധി ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചുതരുന്നു. എന്നാൽ തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഹൈപ്പർ തൈറോയ്ഡിസം എന്ന അവസ്ഥയുണ്ടാകുന്നു. ഇത് ശരീരത്തിൽ നിരവധി മാറ്റങ്ങൾക്ക് കാരണമായിത്തീരും.

അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് വർദ്ധിക്കുക, ആർത്തവ ക്രമക്കേടുകൾ, ഉറക്കക്കുറവ്, കണ്ണ് പുറത്തേക്ക് തള്ളി വരിക, വിറയൻ, ആകാംക്ഷ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ അനിവാര്യമാണ്. കഴുത്തിൽ നീർക്കെട്ട്, മുഴപോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്.

ഇത് കൂടാതെ സന്ധികളിലും പേശികളിലും വേദനയും അനുഭവപ്പെടാം. കുട്ടികളിൽ ആണെങ്കിൽ ഹൈപ്പർ ആക്ടിവിറ്റിയും പഠന വൈകല്യങ്ങളും തൈറോയ്ഡ് പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നു. ലക്ഷണങ്ങൾ മനസ്സിലാക്കി രോഗം വേഗത്തിൽ നിർണയിക്കുന്നത് സങ്കീർണതകൾ ഒഴിവാക്കുവാൻ സഹായിക്കുന്നതാണ്. ഇത് നിസാരമായി കാണേണ്ട ഒരു രോഗമല്ല പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിത്തീരും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.

×