പെട്ടെന്ന് ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്താൽ ഉടൻതന്നെ ഇത് ടെസ്റ്റ് ചെയ്യുക, തൈറോയ്ഡ് പ്രശ്നങ്ങൾ…| Thyroid symptoms in malayalam

Thyroid symptoms in malayalam : നമ്മുടെ ശരീരത്തിൽ കഴുത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഈ ഗ്രന്ഥി നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ശരീര താപനില നിയന്ത്രിക്കുക, ഹൃദയമിടിപ്പ് നിയന്ത്രിക്കുക തുടങ്ങിയ പല പ്രവർത്തനങ്ങളും നിർവഹിക്കുന്നത് ഈ ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണുകൾ സന്തുലിതമല്ലെങ്കിൽ ഇത് ഒരുപാട് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നതിന് കാരണമാകുന്നു.

തൈറോയ്ഡ് അസന്ദുലിതമാവുകയാണെങ്കിൽ ഉപാപചയം, ഊർജ്ജനില, ശരീര താപനില, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസിക അവസ്ഥ, ഹൃദയാരോഗ്യം തുടങ്ങി പല പ്രവർത്തനങ്ങളെയും ബാധിക്കുന്നു. തൈറോയ്ഡ് ആസന്തുലിത അവസ്ഥ ഉണ്ടാകുമ്പോൾ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. നമ്മുടെ മെറ്റാബോളിസത്തെ നിയന്ത്രിക്കുന്നത് ഇവയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജം ആക്കി മാറ്റി ശരീരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ ഗ്രന്ഥി സഹായിക്കുന്നു.

ഭക്ഷണം ദഹിപ്പിക്കാനും അതിൽനിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും ഊർജ്ജമാക്കി മാറ്റാനും സഹായിക്കുന്നു എന്നാൽ ഇവയുടെ പ്രവർത്തനം കുറയുമ്പോൾ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. ഒന്നുകിൽ ശരീരഭാരം വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുകയോ ഉണ്ടാകുന്നു. മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഇരുമ്പ് കാൽസ്യം മുതലായ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.

ഇവയിൽ അസംബ്ലിത അവസ്ഥ വന്നാൽ അത് മുടികൊഴിച്ചിലിന് ഇടയാക്കും. സ്ത്രീകളിലെ ക്രമരഹിതമായ ആർത്തവത്തിന്റെയും പ്രധാന കാരണം ഇതാവാം. തൈറോയ്ഡിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നം ശരീരത്തിൽ ഗർഭധാരണത്തിന് നിർണായകമായ ചില ഹോർമോണുകൾ ഉല്പാദിപ്പിക്കാതെ ആവുന്നു ഇത് വന്ധ്യതയിലേക്ക് നയിക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top