Thyroid symptoms in male

ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ ഗ്രന്ഥിയുടെ പ്രവർത്തനം പരിശോധിക്കുക…| Thyroid symptoms in male

Thyroid symptoms in male : മനുഷ്യ ശരീരത്തിൽ കഴുത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ശരീരത്തിലെ ഒട്ടേറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ്. ശരീരത്തിൻറെ താപനില, ഹൃദയമിടിപ്പ്, ഊർജനില, ശരീരഭാരവർദ്ധനവ് അല്ലെങ്കിൽ നഷ്ടം, മുടിയുടെ ആരോഗ്യം, മാനസികാവസ്ഥ, ആർത്തവം, തുടങ്ങിയ ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ഇവ ബാധിക്കുന്നു.

നമ്മുടെ ശരീരത്തിന്റെ മെറ്റാബോളിസം നിയന്ത്രിക്കുവാനും തൈറോയ്ഡ് സഹായകമാണ്. ശരീരം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നത് മെറ്റബോളിസത്തിന്റെ പ്രധാന പ്രവർത്തനമാണ്. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാനും ഭക്ഷണത്തെ ഉപാപചയം ചെയ്തു ഊർജ്ജം ആക്കി മാറ്റുവാനും ഇത് സഹായിക്കുന്നു.തൈറോയ്ഡ് ഹോർമോണുകൾ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുവാനും സഹായകമാകുന്നു.

തൈറോയ്ഡ് ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോൾ ശരീരഭാരം വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ഇതിൽ നിന്നും രക്ഷനേടാൻ ഏറ്റവും ഉത്തമമാണ്. തൈറോയ്ഡ് പ്രശ്നമുള്ള ഒരു വ്യക്തിക്ക് ആരോഗ്യകരമായ ശരീരഭാരം മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഇരുമ്പ് കാൽസ്യം മുതലായ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നത് തൈറോയ്ഡ് ആണ്. തൈറോയ്ഡ് നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം മുടികൊഴിച്ചിൽ ഉണ്ടാകുന്നു.ചില സ്ത്രീകൾക്ക് ആർത്തവത്തിന് മാസങ്ങളോളം കാലതാമസം വരാം. ആർത്തവ ചക്രത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകളും ഇതുമൂലം ആണ്. ഇത് വന്ധ്യയിലേക്ക് നയിക്കാം. ഹൃദയത്തിൻറെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് ഈ ഹോർമോണുകൾ അതുകൊണ്ടുതന്നെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതും ഇതിൻറെ പ്രവർത്തനമാണ്. തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.