ഉറക്കമില്ലായ്മ പൂർണ്ണമായും മാറ്റാൻ ഇതാ ചില പരിഹാരങ്ങൾ… ഇനിയാരും ഇതുമൂലം വിഷമിക്കേണ്ട…| To completely reverse insomnia

To completely reverse insomnia : ഭക്ഷണത്തെയും വെള്ളത്തെയും പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ഇത് ഒരു അത്ഭുതകരമായ പ്രതിഭാസമാണ്. ശരീരത്തിൻറെ ആരോഗ്യത്തിന് ഏകദേശം ഏഴു മുതൽ 9 മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം എന്നതാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യങ്ങൾ ഉറക്കക്കുറവിന് കാരണമാകുന്നു. ഉറക്കമില്ലായ്മയ്ക്കുള്ള കാരണങ്ങൾ പലതാണ്, കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക ഉറങ്ങിയാൽ തന്നെ അല്പസമയത്തിനുശേഷം.

ഉണരുക ഉറക്കത്തിൽ നിന്ന് സ്ഥിരമായി ഇടയ്ക്കിടെ എണീക്കുക തുടങ്ങിയവയെല്ലാം ടെൻഷൻ മൂലം ഉണ്ടാകുന്ന. ജോലി സ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളും, കുട്ടികളെ ഓർത്തുള്ള ആശങ്കകളും ഉറക്കത്തിൽ നിന്ന് അകറ്റി കൊണ്ടേയിരിക്കുന്നു. മിക്ക ആളുകളുടെയും പ്രധാന പ്രശ്നം ഇതുതന്നെയായിരിക്കും. വിഷാദരോഗം ബാധിച്ച ആളുകളിലും ഉറക്കം കുറയുന്നതായി കാണുന്നു.

അമിതമായി ആശങ്കയുണ്ടാകുമ്പോൾ ഉറക്കം കിട്ടാനാണ് വൈകുന്നത് എന്നാൽ വിഷാദരോഗം മൂലം ഉറക്കം നേരത്തെ അവസാനിക്കുന്നു. ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, അടുക്കും ചിട്ടയും ഇല്ലാത്ത ജീവിത രീതി തുടങ്ങിയവയൊക്കെ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. കുറക്കാൻ കിടക്കുന്ന സ്ഥലം മാറുമ്പോഴും ചിലർക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട് എന്നാൽ അത് താൽക്കാലികമായ ഉറക്കമില്ലായ്മയാണ്.

ആസ്മ, സന്ധിവാതം മുതലായ രോഗങ്ങളും ഉറക്കത്തെ നഷ്ടപ്പെടുത്തും. ചിലർ മദ്യം കഴിച്ചാൽ ഉറക്കം ലഭിക്കുമെന്ന് വിചാരിക്കാറുണ്ട് തുടക്കത്തിൽ ഉറക്കം ലഭിക്കുമെങ്കിലും പിന്നീടുള്ള ഉറക്കം അവതാളത്തിൽ ആകുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടായാലും ഉറക്കമില്ലായ്മ എന്ന പ്രശ്നം പിന്തുടരുന്നു. ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ മനസ്സിലാക്കുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക.

×