To get red lips : ചുവന്നു തുടുത്ത ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. എന്നാൽ ചുണ്ടുകളുടെ നിറം നഷ്ടമാകുന്നതു പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിനുള്ള കാരണങ്ങൾ പലതാണ്. തുടർച്ചയായി കോളിറ്റി കുറഞ്ഞ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകുന്നു. അമിതമായി സൂര്യപ്രകാശം ഏൽക്കുമ്പോൾ ചുണ്ടുകൾ ചൂടുകൊണ്ട് വിണ്ടുകയറാനും അതിൻറെ നിറം കറുത്തു പോകാനും സാധ്യതകൾ ഏറെയാണ്.
ചുണ്ടുകളുടെ സൗന്ദര്യ പരിചരണത്തിൽ അല്പം ശ്രദ്ധ കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. പോഷക ആഹാരത്തിന്റെ കുറവും ശരീരത്ത് ഉണ്ടാകുന്ന നിർജലീകരണവും ചുണ്ടുകൾക്കും ചർമ്മത്തിനും ഭംഗി നഷ്ടമാവുന്നതിന്റെ കാരണങ്ങളാണ്. ചുവന്ന തുടുത്ത ചുണ്ടുകൾ ലഭിക്കുന്നതിന് പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. ഇവ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. ആദ്യമായി ചുണ്ടിലെ മൃതകോശങ്ങളെ കളയുന്നതിനായി സ്ക്രബ്ബിങ് ആവശ്യമാണ്.
ഇതിനായി അല്പം തേനും കുറച്ചു പഞ്ചസാരയും എടുക്കുക അത് ചുണ്ടുകളിൽ നന്നായി മസാജ് ചെയ്തു കൊടുക്കുക. അടുത്തതായി അല്പം തേനെടുത്ത് അതിലേക്ക് നാരങ്ങാനീര് ചേർത്ത് കൊടുക്കുക ഇവ ചുണ്ടുകളിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കേണ്ടതാണ്. ചുണ്ടുകൾക്ക് മൃദുത്വം ലഭിക്കുന്നതിനും അതിൻറെ ടെക്സ്റ്റർ മാറുന്നതിനും ഇത് സഹായകമാകും.
രാത്രി കിടക്കുന്നതിനു മുൻപ് കുറച്ചു ഗ്ലിസറിനും റോസ് വാട്ടർ സമാസമം എടുത്ത് ചുണ്ടുകളിൽ പുരട്ടി കൊടുക്കുക പിറ്റേ ദിവസം രാവിലെ ഇത് കഴുകി കളയാവുന്നതാണ്. തുടർച്ചയായി 15 ദിവസം ഈ രീതി പിന്തുടർന്നാൽ ചുണ്ടുകൾക്ക് ലിപ്സ്റ്റിക് ഉപയോഗിക്കാതെ തന്നെ നല്ല ചുവന്ന നിറം ലഭിക്കും. ഇതിനു ഉപയോഗിച്ചിരിക്കുന്ന എല്ലാ പദാർത്ഥങ്ങളും നാച്ചുറൽ ആയതുകൊണ്ട് തന്നെ യാതൊരു കുഴപ്പങ്ങളും ഉണ്ടാവുകയില്ല. കൂടുതൽ അറിവിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.