ഉപ്പൂറ്റി വേദന വീട്ടിൽ തന്നെ അകറ്റാൻ ഇതാ ഡോക്ടർ പറയുന്ന കിടിലൻ ടെക്നിക്കുകൾ…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉപ്പൂറ്റി വേദന. പല കാരണങ്ങൾ കൊണ്ട് ഉപ്പൂറ്റി വേദന ഉണ്ടാവാം. ഏറ്റവും സാധാരണമായ ഒരു കാരണമാണ് പ്ലാൻഡാർ ഫെഷ്യന്റിസ്. ഒരു പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന ടിഷ്യൂവിൽ ഉണ്ടാകുന്ന വീക്കമാണ് ഇതിൻറെ കാരണം. പ്ലാൻഡര്‍ ഫേഷ്യ ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുകയും നമ്മുടെ പാദത്തിന്റെ കമാനത്തെ പിന്തുടരുകയും നടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സാധാരണയായി കുത്തുന്ന വേദനയാണ് ഇതുമൂലം ഉണ്ടാവുന്നത്. രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന വേദന ചലിച്ചു തുടങ്ങുന്നതോടെ സാധാരണ ഗതിയിൽ കുറയുന്നു പക്ഷേ കുറേനേരം നിന്നതിന് ശേഷമോ ഇരുന്നതിനു ശേഷമോ അത് തിരികെ വന്നേക്കാം. കായിക അധ്വാനം ചെയ്യുന്നവരിലും അമിതവണ്ണം ഉള്ളവരിലും ആണ് ഇത് സാധാരണയായി കണ്ടുവരുന്നത്. പ്ലാന്റാർ ഫേഷ്യ ലിഗമെന്റുകൾക്ക് ദൈനംദിന ജീവിതത്തിൽ ഒരുപാട് തേയ്മാനങ്ങൾ ഉണ്ടാവുന്നു.

പാദങ്ങളിൽ അമിതമായ സമ്മർദ്ദം ഉണ്ടാവുമ്പോൾ അസ്ഥി ബന്ധങ്ങൾക്ക് കേടുപാട് വരികയോ കീറുകയോ ചെയ്യുന്നു ഇത് പ്ലാന്റാർ ഫേഷ്യ വീക്കത്തിന് കാരണമാകും. കുതികാലിന് അടിയിലോ ചിലപ്പോൾ മധ്യഭാഗത്ത് ആവും വേദന ഉണ്ടാവുക. ഇത് സാധാരണയായി ഒരു പാദത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ഈ രോഗാവസ്ഥയുള്ള ആളുകൾ സാധാരണയായി പ്രവർത്തന സമയത്ത്.

വേദന അനുഭവിച്ചേക്കില്ല എന്നാൽ അത് നിർത്തിയതിനു ശേഷമാണ് വേദന കഠിനമാവുക. പുരുഷന്മാരെക്കാൾ കൂടുതൽ ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത്. അമിതഭാരമുള്ളവർക്ക് ഉപ്പൂറ്റി വേദന വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. ശരീരത്തിന്റെ മുഴുവൻ ഭാരവും കാലിന് സമ്മർദ്ദം നൽകുമ്പോൾ വേദന കഠിനമായി മാറുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

×