To improve memory health : ഏത് പ്രായത്തിലും സംഭവിക്കുന്ന ഒന്നാണ് മറവി എന്നാൽ പ്രായം കൂടുമ്പോൾ ഇതിൻറെ അളവും കൂടുന്നു. മറവിയെ ഒരു രോഗമായി ആരും തന്നെ പരിഗണിക്കാറില്ല എന്നാൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോൾ ഇതൊരു പ്രശ്നമായി തീരും. മധ്യവയസ്സ് കഴിഞ്ഞവരിൽ ചെറിയ തോതിലും വാർദ്ധക്യത്തിൽ എത്തിയവരിൽ വലിയ തോതിലും പലതരത്തിലുള്ള മറവി രോഗങ്ങൾ കണ്ടുവരുന്നുണ്ട്. മറവി രോഗങ്ങൾ ബാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ സാധാരണ ജീവിതം മാറാകുന്നു.
കാര്യങ്ങൾ ഓർമിച്ചു വെക്കാനുള്ള കഴിവ് നഷ്ടമാകുമ്പോൾ ശ്രദ്ധ കാര്യങ്ങൾ വിശകലനം ചെയ്യാനും ആസൂത്രണം ചെയ്യാനുമുള്ള കഴിവ് എന്നിവ ഘട്ടം ഘട്ടമായി ഇല്ലാതാകും. നേരത്തെ അറിയാവുന്ന കാര്യങ്ങൾ മറന്നു പോവുകയും ദൈനംദിന ജീവിതത്തിൽ അത്യാവശ്യം കാര്യങ്ങൾ പോലും ചെയ്യാനാകാതെ ബുദ്ധിമുട്ടിൽ ആവുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവരിൽ പെരുമാറ്റ വൈകല്യം സംസാര തടസ്സം എന്നിവയും പ്രത്യക്ഷപ്പെടാം.
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. കുട്ടികളിലെ ഓർമ്മക്കുറവ് പരിഹരിക്കാനും ബുദ്ധി വികാസം ഉണ്ടാകാനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ചെറിയ ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പറമ്പുകളിലും പാടങ്ങളിലും ലഭ്യമായ ഒരു സസ്യമാണ് കുടങ്ങൾ, ഇത് ഉപയോഗിച്ച് ഒരു രസായനം ഉണ്ടാക്കി കുടിച്ചാൽ ഈ പ്രശ്നങ്ങൾ മാറിക്കിട്ടും.
ഒരു പിടികൂടങ്ങൾ പറിച്ചെടുക്കുക നന്നായി കഴുകി വൃത്തിയാക്കി കുറച്ചു വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. അതിലേക്ക് ശർക്കരയോ ചെറുതേനോ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക ഇത് രാവിലെയും വൈകിട്ടും രണ്ട് ടീസ്പൂൺ വെച്ച് കഴിക്കാവുന്നതാണ്. ഇത് കുട്ടികൾക്കും ഗർഭിണികൾക്കും കൊടുക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.