നിങ്ങളുടെ കരൾ തകരാറിലാണോ? ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…| To increase the health of the liver

To increase the health of the liver : മനുഷ്യ ശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കരൾ. വയറിൻറെ മുകൾഭാഗത്ത് വലതുവശത്ത് ആയിട്ടാണ് കരളിൻറെ സ്ഥാനം. ഒരു മുതിർന്ന ആളുടെ കരളിനെ ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഉണ്ടാവും. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവം കൂടിയാണിത്. ശരീരത്തിന്റെ രാസ പരീക്ഷണശാല എന്നും കരളറിയപ്പെടുന്നു. ശരീരത്തിന് ആവശ്യമായ അളവിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ് എന്നാൽ.

ഈ പദാർത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോൾ അത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും പ്രശ്നമായി തീരുന്നു. രക്തം കട്ട പിടിക്കാൻ ആവശ്യമായ ഘടകങ്ങൾ കരളിലാണ് നിർമ്മിക്കപ്പെടുന്നത്. ഗ്ലൂക്കോസ്, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ ഭാവിയിലെ ആവശ്യത്തിന് വേണ്ടി കരുതിവയ്ക്കുന്നതും കരളിലാണ്. കരളിന്റെ ബാധിക്കുന്ന നിരവധി രോഗങ്ങൾ ഉണ്ട്. മിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാവില്ല അതുകൊണ്ടുതന്നെ വളരെ വൈകിയാണ് കരൾ രോഗങ്ങൾ നിർണയിക്കപ്പെടുന്നത്.

കരളിനെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്. ചില ലക്ഷണങ്ങളിലൂടെ തുടക്കത്തിൽ തന്നെ കരൾ രോഗം നിർണയിക്കുവാൻ കഴിഞ്ഞാൽ പല സങ്കീർണതകളും ഒഴിവാക്കാം. കരളിൻറെ രോഗം മനസ്സിലാക്കുവാൻ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിൻറെ അൾട്രാ സൗണ്ട് ടെസ്റ്റാണ്. ചില പ്രത്യേക.

തരത്തിലുള്ള ശബ്ദ വീചികൾ ഉപയോഗിച്ചാണ് ഇവ നിർണയിക്കുന്നത്. മിക്ക കരൾ രോഗങ്ങളും മദ്യപിക്കുന്നവരിൽ മാത്രമായിരുന്നു കണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മദ്യപിക്കാത്തവരിലും കരൾ രോഗങ്ങൾ കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. കരൾ രോഗങ്ങളെ കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.

Scroll to Top