രക്തസമ്മർദ്ദം കുറയ്ക്കാൻ എന്ത് ചെയ്യണമെന്ന് അറിയാത്തവർക്ക് ഇതാ ഡോക്ടർ നൽകുന്ന ഒരു ടിപ്പ്…| To lower blood pressure

To lower blood pressure : നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉയർന്ന രക്ത സമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ ആരോഗ്യ പ്രശ്നം ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും കുട്ടികൾക്കിടയിലും കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന് പ്രധാനമായും കാരണം. രക്തധമനികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദമാണ് ഹൈപ്പർ ടെൻഷൻ എന്നത്. ഹൃദയം കോൺട്രാക്ട് ചെയ്യുമ്പോൾ രക്തധമനികളിൽ എത്രത്തോളം സമ്മർദ്ദം അനുഭവപ്പെടുന്നു.

എന്നതിനെ അടിസ്ഥാനമാക്കി ഇത് അളക്കാവുന്നതാണ്. മറ്റൊരു രീതി ഹൃദയമിടിപ്പിനിടയിലെ റെസ്റ്റിംഗ് ടൈമിൽ അനുഭവപ്പെടുന്ന സമ്മർദ്ദത്തെ അടിസ്ഥാനമാക്കിയും ഇത് കണക്കാക്കാം. ഈ രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും രക്തസമ്മർദ്ദം കൂടുന്നതിന് കാരണമായിത്തീരുന്നു. ഉയർന്നുവരുന്ന രക്തസമ്മർദ്ദം ഹൃദയത്തിന്റെയും വൃക്ക കരൾ തുടങ്ങിയ അവയവങ്ങളുടെയും നാശത്തിന് കാരണമാകും.

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, ട്രാൻസ്ഫാറ്റ് അടങ്ങിയ ഭക്ഷണം, പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് തുടങ്ങിയവയൊക്കെ രക്തസമ്മർദ്ദത്തിലേക്ക് നയിക്കും. അമിതമായി മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും ഹൈപ്പർ ടെൻഷൻ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ആരോഗ്യരീതിയിൽ മാത്രമല്ല കാര്യമായിട്ടും ഈ അസുഖം നമ്മളിലേക്ക് എത്തിപ്പെടും. കാഴ്ചമങ്ങൽ, തലവേദന, മൂക്കിൽ നിന്നും.

രക്തം വരിക, ഹൃദയമിടിപ്പ് കൃത്യം അല്ലാത്തത്, ചെവിയിൽ ഒരു മൂളിച്ചാൽ, മനം പുരട്ടൽ, ആകാംക്ഷ, നെഞ്ചുവേദന, കോച്ചി പിടുത്തം, ക്ഷീണം, ചർദ്ദി, ആശങ്ക എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങളാണ്. കൃത്യമായ സമയത്ത് ഇത് നിയന്ത്രിച്ചില്ലെങ്കിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ ഇത് കുറയ്ക്കുവാനും സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.

×