രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക…| To lower blood pressure

To lower blood pressure : ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. ഇതിന് പിന്നിലെ പ്രധാന കാരണം രക്തസമ്മർദ്ദം തന്നെ. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ അവസ്ഥ ഇന്ന് ചെറുപ്പക്കാരിലാണ് കൂടുതലായും കാണുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഹൃദയത്തിൽ നിന്നും ധമനികൾ വഴിയാണ് രക്തം ശരീരത്തിലേക്ക് എത്തുന്നത്. രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ കൂടുതൽ ആണെങ്കിൽ.

പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നു. രക്തസമ്മർദ്ദത്തിന്റെ സാധാരണ അളവ് 120/80 ആണ്. ഇതിൽ കൂടുതൽ ആകുമ്പോൾ ഹൈപ്പർ ടെൻഷൻ എന്ന അവസ്ഥയാണ്. ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, സമ്മർദ്ദം തുടങ്ങിയവയെല്ലാമാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ ഇത് ഹൃദയ രോഗങ്ങൾക്കും വൃക്ക രോഗങ്ങൾക്കും കാരണമാവും.

അപകടമോ ശസ്ത്രക്രിയയോ രക്തം നഷ്ടപ്പെട്ടാലും രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകും. പോഷക ആഹാരങ്ങളുടെ കുറവ് രക്തസമ്മർദ്ദത്തിൽ വ്യത്യാസം ഉണ്ടാകും. ബ്ലഡ് ഷുഗർ അപര്യാപ്തത,തൈറോയ്ഡ് രോഗങ്ങൾ എന്നിവയെല്ലാം രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാണ്. ശ്വാസതടസ്സം, കാഴ്ചമങ്ങൽ, തലവേദന, തലകറക്കം, ഉത്കണ്ട, നെഞ്ചുവേദന, പ്രമേഹം, ക്ഷീണം, തുടങ്ങിയവയെല്ലാമാണ് രക്തസമ്മർദ്ദം ഉയരുന്നതിന്റെ ലക്ഷണങ്ങൾ.

പുകവലിക്കുന്നവരിൽ ഇത് അധികമായി കാണപ്പെടുന്നു. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർധിക്കാൻ കാരണമാകുന്നു. ഉപ്പിന്റെ ഉപയോഗം കൂടുന്നത് മൂലവും ഇതുണ്ടാവാം. അച്ചാറുകൾ, ഉണക്കമീൻ, പപ്പടം എന്നീ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണ രീതിയും ചിട്ടയായ വ്യായാമവും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

×