To prevent diabetes

ഇത്തരത്തിലുള്ള ജീവിതരീതി പിന്തുടർന്നാൽ ഒരിക്കലും പ്രമേഹം അടുത്തില്ല…| To prevent diabetes

To prevent diabetes : ഇന്ന് ലോകമെമ്പാടുമുള്ള നല്ലൊരു ശതമാനം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അല്ലെങ്കിൽ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിക്കാത്ത അവസ്ഥ ഉണ്ടാവുമ്പോൾ പ്രമേഹം വരുന്നു. പാൻക്രിയാസിനെ ആക്രമിക്കുന്ന ആന്റിബോഡികൾ മൂലം ഉണ്ടാവുന്ന പ്രമേഹമാണ് ടൈപ്പ് വൺ. ഇത് ചെറുപ്പകാലം മുതൽ ആരംഭിക്കുന്നു ജനിതകമാണ്.

പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ഒരു രൂപമാണ് ടൈപ്പ് ടു ജീവിതശൈലിയിലെ തെറ്റായ രീതികളാണ് ഇതിന് കാരണമാകുന്നത്. ഗർഭധാരണം ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നതിനാൽ അങ്ങനെ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് ത്രീ ആയി അറിയപ്പെടുന്നത് ഇത് തികച്ചും താൽക്കാലികമാണ്, ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ സങ്കീർണതകൾ ഉണ്ടാകാം. അമിതവണ്ണം ഉള്ളവരിലാണ് പ്രമേഹം കൂടുതലായി കണ്ടു വരുന്നത്.

ശരീരഭാരം കുറയ്ക്കുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കുവാൻ സാധിക്കുന്നു. ടൈപ്പ് ടു പ്രമേഹം മാറ്റാനുള്ള ഏറ്റവും നല്ലൊരു രീതിയാണ് ശരീരഭാരം ഗണ്യമായി കുറയ്ക്കുക എന്നത്. ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക.

പ്രമേഹത്തെ മാറ്റാനുള്ള ഇച്ഛാശക്തി ഉണ്ടായിരിക്കുക തുടങ്ങിയവയിൽ അല്പം ശ്രദ്ധിച്ചാൽ ഇത് നിയന്ത്രിതമാക്കാൻ സാധിക്കും. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ചു കൊണ്ടുള്ള ഭക്ഷണ രീതി തിരഞ്ഞെടുക്കുക. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം മെറ്റബോളിസത്തിലൂടെ നഷ്ടപ്പെടുത്തുന്നതിന് ചടഞ്ഞു കൂടിയിരിക്കാതെ ചില വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യുക. പ്രമേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കേൾക്കൂ.