To reduce diabetes : ഇന്നത്തെ കാലത്ത് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രമേഹത്തെക്കുറിച്ച് നിരവധി അബദ്ധധാരണകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ എന്താണ് പ്രമേഹം എന്നും അത് ചികിത്സിക്കേണ്ടത് ഏത് രീതിയിലാണെന്നും അറിഞ്ഞാൽ മാത്രമേ ഈ രോഗത്തെ പിടിച്ചുനിർത്തുവാൻ സാധിക്കുകയുള്ളൂ. വേണ്ട രീതിയിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ അപകടത്തിലേക്ക് നയിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്.
അന്നജം വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസ് രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് പ്രവേശിക്കാൻ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്. പഞ്ചസാര അല്ലെങ്കിൽ അന്നജം അമിതമായി ശരീരത്തിൽ എത്താൻ തുടങ്ങുന്നതോടെ പാൻക്രിയാസ് ഗ്രന്ഥിക്ക് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടതായി വരുന്നു. ഇത് ക്രമേണ ബീറ്റാ കോശങ്ങളുടെ നാശത്തിന് കാരണമാകും അതോടെ ഇൻസുലിൻ ഉൽപാദനശേഷി കുറയുന്നു. ഇതാണ് പ്രമേഹത്തിന്റെ യഥാർത്ഥ കാരണം. പ്രമേഹ രോഗികളിൽ ഇൻസുലിൻ ഉത്പാദനശേഷി കൂട്ടുക എന്നതാണ് ചെയ്യേണ്ടത് അത് ചില.
മരുന്നുകളിലൂടെ സാധിക്കും. ടൈപ്പ് ടു പ്രമേഹം ഒരു ജീവിതശൈലി രോഗമാണ് അനാരോഗ്യകരമായ ഭക്ഷണ രീതിയും, വ്യായാമ കുറവും, അമിതഭാരവും, പാരമ്പര്യവും എല്ലാം ഇതിൻറെ വിവിധ കാരണങ്ങൾ ആകുന്നു. പ്രമേഹമുള്ള പല ആളുകളും ചികിത്സയോടും മരുന്നിനോടും ഭയം പ്രകടിപ്പിക്കുന്നതാണ് ഈ രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഉണ്ടാക്കുന്നത്. തുടക്കക്കാർക്ക് മരുന്നിന്റെ ആവശ്യമില്ല വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ചികിത്സ ഒതുക്കാൻ സാധിക്കും.
എന്നാൽ യഥാർത്ഥ സമയം രക്ത പരിശോധന നടത്തി രോഗം കണ്ടുപിടിക്കാത്തവർ ഷുഗർ നില വളരെ ഉയർന്ന ശേഷം ആയിരിക്കും ഇത് അറിയുക അത്തരം സന്ദർഭങ്ങളിൽ ചികിത്സയുടെ ആദ്യഘട്ട മുതൽ തന്നെ മരുന്നുകൾ ആവശ്യമായി വരുന്നു. പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും നല്ലൊരു മാർഗം വ്യായാമം ആണ് അതിൽ തന്നെ നടത്തത്തിലൂടെ ഷുഗർ നില കുറയ്ക്കാൻ സാധിക്കുന്നു അത് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.