പൊണ്ണത്തടിയും കുടവയറും കുറയ്ക്കാൻ ഇനി ജിമ്മിൽ പോകേണ്ട, ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ എളുപ്പത്തിൽ ഭാരം കുറയ്ക്കാം…| To reduce obesity and belly fat

To reduce obesity and belly fat : ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാർക്കിടയിലും മധ്യവയസ്കരിലും ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നു. ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത് അത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ആകുമ്പോൾ പൊണ്ണത്തടി എന്ന് പറയുന്നു. മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എല്ലാ അവയവങ്ങളിലും പ്രതികൂലമായ ഫലം ഉണ്ടാക്കുന്നതിന് പൊണ്ണത്തടി കാരണമാകുന്നു.

ജീവിതശൈലി രോഗങ്ങൾ ആയ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകുന്ന ങ്ങളാണ്. ഇത് ഹൃദ്രോഗത്തിനുള്ള അപകടസാധ്യതയിലേക്ക് നയിക്കും. വിട്ടുമാറാത്ത നേത്രരോഗങ്ങൾ, വൃക്ക രോഗങ്ങൾ, പക്ഷാഘാതം, കരൾ രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവയെല്ലാം അമിതവണ്ണം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ്. അമിതവണ്ണം സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുന്നു ഇത് മുട്ട് വേദനയ്ക്കും നടുവേദനയ്ക്കും കാരണമാകും.

പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുകയും രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരികയും ചെയ്യുന്നു. ഭാരം വർദ്ധിക്കുന്നതുമൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അമിതവണ്ണം ഉള്ളവർക്ക് ചെറിയ ദൂരം നടക്കുമ്പോൾ തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. മാനസികമായി ഒരു വ്യക്തിയെ തളർത്തുന്ന ഒന്നാണ് അമിതഭാരം, ഇത്തരക്കാരെ ഇച്ഛാശക്തി ഇല്ലെന്ന് പറഞ്ഞ് പലരും തള്ളിക്കളയുന്നു. ശരീരത്തിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന നിരവധി.

ആളുകൾ ഉണ്ട് ഇത് നിരവധി മാനസിക പ്രശ്നങ്ങൾക്ക് കാരണമായി തീരും. രോഗാവസ്ഥയും മരണനിരക്കും കൂടുന്നതിന്റെ പ്രധാന കാരണവും തന്നെ. ആരോഗ്യകരവും രോഗ രഹിതവുമായ ജീവിതം നയിക്കുവാൻ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടതുണ്ട് അതിനായി പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പിന്തുടരുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×