കൺതടങ്ങളിലെ കറുപ്പുനിറം മാറ്റാൻ ഇതിലും നല്ലൊരു വഴി വേറെയില്ല.. ഒരു കിടിലൻ ടിപ്പ്…| To remove dark circles under the eyes

To remove dark circles under the eyes : ഏറ്റവും ആകർഷണീയമായ ഭാഗമാണ് കണ്ണുകൾ.പ്രായഭേദമന്യേ നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് കീഴിൽ കറുപ്പ് നിറം ഉണ്ടാവാം. ഉറക്കമില്ലായ്മ, പോഷകക്കുറവ്, സ്ട്രസ്സ്, അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നത്, കമ്പ്യൂട്ടർ അല്ലെങ്കിൽ ടിവി സ്ക്രീനിൽ നീല രശ്മികൾ അമിതമായി ഏൽക്കുന്നത്, പാരമ്പര്യം തുടങ്ങിയവയെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് കാരണമാകുന്നു. കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും അതി ഒലവുമാണ്.

മുഖത്തിന്റെ മറ്റു ഭാഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ എണ്ണ ഗ്രന്ഥികൾ കുറവാണ്. പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിലെ കോളജനും എലാസ്റ്റിനും നഷ്ടമാവുന്നു ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിനും വരണ്ടതാക്കുന്നതിനും കാരണമാകുന്നു. കൺതടങ്ങളിലെ ഈർപ്പം നിലനിർത്തൽ ആണ് കറുപ്പ് നിറം പടരാതിരിക്കാനുള്ള ഏക വഴി. കണ്ണിനുചുറ്റുമുള്ള കറുപ്പ് നിറം മറിക്കുന്നതിനായി പലരും കെമിക്കലുകൾ അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇവയൊക്കെ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ഇത് ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിനായി നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഈ നാല് ചേരുവകൾ മതിയാവും. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്, തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയ ഒരു ഉരുളക്കിഴങ്ങ് എടുക്കുക അതിലേക്ക് റോസ് വാട്ടർ ചേർത്ത് അരച്ചെടുക്കണം.

പേസ്റ്റ് രൂപത്തിൽ ആയി കഴിയുമ്പോൾ അതിലേക്ക് അല്പം മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക അതിലേക്ക് കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു കണ്ടൈനറിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഇത് ദിവസവും കണ്ണിന് താഴെ തേച്ചു കൊടുക്കുക. തീർച്ചയായും കുറച്ച് ദിവസം ഇങ്ങനെ ചെയ്താൽ കണ്ണിന് കീഴിലുള്ള കറുപ്പ് നിറം മാറിക്കിട്ടും.

×