ഇന്ന് തൃക്കാർത്തിക, നമ്മുടെ എല്ലാവരുടെയും വീടുകൾ കാർത്തിക ദീപം തെളിയിക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ആദിപരാശക്തിയുടെ ദിനം ദീപ അലങ്കാരങ്ങളോടെ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ഇന്ന് വിളക്ക് കൊളുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും വിളക്ക് കത്തിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാൻ പാടുള്ളതല്ല. ഇന്ന് സന്ധ്യയ്ക്ക് നമ്മൾ ആദ്യം നിലവിളക്ക് കത്തിക്കുമ്പോൾ.
അതിനു മുന്നിലായി ഏതു രൂപത്തിലുള്ള ദേവി ചിത്രം വേണമെങ്കിലും വയ്ക്കാവുന്നതാണ്. നിരവധി പൂക്കൾ ഇട്ട് അർച്ചനയും നടത്താവുന്നതാണ്. നിലവിളക്കിൽ നിന്ന് മറ്റുവിളക്കുകൾ കത്തിക്കാവുന്നതാണ്. ദീപങ്ങൾക്ക് തിരികൊളുത്തുന്ന സമയത്ത് നാമങ്ങൾ ജപിച്ചു വേണം അത് ചെയ്യുവാൻ. ദീപങ്ങൾ കൊളുത്തുന്ന സമയത്ത് അതിൽ ഉപയോഗിക്കുന്ന ചിരാതുകളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം എത്ര വേണമെങ്കിലും കൊടുത്ത എന്നാൽ.
നിർത്തുമ്പോൾ ഒറ്റ സംഖ്യയിൽ നിർത്തണം. നിലവിളക്ക് കൊളുത്തിയതിനു ശേഷം അതിൻറെ അടുത്ത് വിളക്ക് കത്തിക്കുമ്പോൾ വീടിൻറെ പടിയിൽ വേണം അടുത്ത രണ്ട് ചിരാത് വിളക്കുകൾ കത്തിക്കുവാൻ. തുളസിത്തറയിലും വീടിൻറെ അടുക്കളയിലും ഓരോ വിളക്കുകൾ വീതം വയ്ക്കുക. മാംസാഹാരം കഴിച്ചിട്ട് ആരും വിളക്ക് കത്തിക്കാൻ നിൽക്കരുത്.
അത് വളരെ ദോഷം ചെയ്യും. വീടിൻറെ അഷ്ടദിക്കുകളിലും കാർത്തിക ദീപം തെളിയണം എന്നതാണ് പ്രമാണം. വാസ്തുപ്രകാരം നാലു കോണുകളും നാലു പ്രധാന ദിക്കുകളും വിളക്ക് കൊളുത്തണം അതാണ് ശരിയായിട്ടുള്ള രീതി. ദീപാലങ്കാരം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ 9 ചിരാത് വിളക്കെടുത്ത് അതുമാത്രം വീടിന് ചുറ്റുമായി കത്തിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.