ഒറ്റ യൂസിൽ കുഴിനഖം മാറും.. ഈ മൂന്ന് ചേരുവകൾ മാത്രം മതി…| Toenail Fungus Treatment

Toenail Fungus Treatment : നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് പോവുക അല്ലെങ്കിൽ ദിശ തെറ്റി ദശയിലേക്ക് വളരുക ഈ അവസ്ഥയാണ് കുഴിനഖം. നഖത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം, വേദന എന്നിവയാണ് ലക്ഷണങ്ങൾ. കൂടുതൽ സമയം വെള്ളത്തിൽ നിൽക്കുന്നവർക്ക്, ചെരുപ്പുകളും സ്ഥിരമായി ഉപയോഗിക്കുന്നവർക്ക്, പാദസംരക്ഷണം ഇവരിൽ എല്ലാമാണ് കുഴിനഖം കണ്ടുവരുന്നത്. കുഴിനഖത്തിനൊപ്പം തന്നെ അണുബാധയും ഉണ്ടാവുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും.

കുഴിനഖം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹ രോഗികളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. ഡിറ്റർജെന്റുകൾ, വളം മണ്ണ് തുടങ്ങിയവ നിരന്തരം ഉപയോഗിക്കുന്നവരിലും ഇതിൻറെ സാധ്യത കൂടുതലാണ്. വെള്ളത്തിൽ കാൽ മുക്കി വയ്ക്കുന്നത് ഇതിന് കുറച്ച് ആശ്വാസമേകും. പ്രകൃതിദത്തമായ ചില വീട്ടുവൈദ്യങ്ങൾ കുഴിനഖം മാറാൻ സഹായിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലിയാണ് ഇവിടെ.

പറയുന്നത്. ഇതിനായി മഞ്ഞൾ തൊട്ടാവാടി ചെറുനാരങ്ങ എന്നിവ എടുക്കുക. കുറച്ചു മഞ്ഞൾ പൊടിയും, ചെറുനാരങ്ങയുടെ പകുതി ഭാഗവും, തൊട്ടാവാടിയുടെ കുറച്ച് ഇലകളും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ ആയി കഴിയുമ്പോൾ ഇത് നഖത്തിൽ വെച്ച് ഒരു തുണി ഉപയോഗിച്ച് നന്നായി കെട്ടി കൊടുക്കുക. കുറച്ചുസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് കുഴിനഖം മാറാൻ വളരെയധികം സഹായിക്കും. ധാരാളം ഗുണങ്ങളുള്ള ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനു വളരെ ഉപകാരപ്രദമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് കുഴിനഖം പൂർണമായും മാറാൻ സഹായിക്കും. ഈ ഒറ്റമൂലി ഉണ്ടാക്കുന്ന വിധം മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.

1 thought on “ഒറ്റ യൂസിൽ കുഴിനഖം മാറും.. ഈ മൂന്ന് ചേരുവകൾ മാത്രം മതി…| Toenail Fungus Treatment”

Leave a Comment

×