ജീവിതശൈലിയിലെ ഈ തെറ്റുകളാണ് വയറ്റിൽ അൾസർ രൂപപ്പെടുത്തുന്നത്, ഇത് പൂർണ്ണമായും ഒഴിവാക്കുക…| Ulcer symptoms and treatment

Ulcer symptoms and treatment : ഇന്നത്തെ കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. തെറ്റായ ജീവിതശൈലിയാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി മാറുന്നത്. അതിൽ തന്നെയും ആരോഗ്യത്തിന് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് അൾസർ. അന്നനാളം, ആമാശയം, ചെറുകുടൽ എന്നീ പ്രദേശങ്ങളിൽ ഉണ്ടാകുന്ന വ്രണങ്ങൾ അൾസറിനെ സൂചിപ്പിക്കുന്നു. പ്രധാനമായും അൾസർ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധ മൂലമാണ്.

ഇതിൻറെ പ്രധാന ലക്ഷണം വയറുവേദനയാണ്. അൾസർ മൂലം ഉണ്ടാകുന്ന വേദന മിനിറ്റുകൾ അല്ലെങ്കിൽ മണിക്കൂറുകൾ ഓളം നീണ്ടു നിൽക്കുന്നു. പലരും വയറ്റിലെ അൾസർ മൂലം ഉണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ അന്റാസിഡുകൾ ഉപയോഗിച്ച് വരുന്നുണ്ട് എന്നാൽ ഇവയെല്ലാം താൽക്കാലിക ആശ്വാസം മാത്രം പ്രധാനം ചെയ്യുന്നു. ഈ രോഗാവസ്ഥ മൂലം നിരവധി ലക്ഷണങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്.

ശർദ്ദി, ഓക്കാനം, വിശപ്പില്ലായ്മ, നെഞ്ചെരിച്ചിൽ, വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, ദഹനക്കേട്, ഉറങ്ങുന്ന സമയത്തെ വയറിലെ വേദന തുടങ്ങിയവയെല്ലാം അൾസറിന്റെ ലക്ഷണങ്ങളാണ്. പ്രധാനമായും ഭക്ഷണം കഴിച്ചതിനു ശേഷം വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഇതിൻറെ കാരണമാവാം. രോഗികളിൽ വിശദീകരിക്കാൻ ആകാത്ത വിധത്തിൽ ശരീരഭാരം കുറയുന്നു.

കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഈ രോഗം വരാതെ ഒരു പരിധിവരെ തടയാൻ സാധിക്കും. അമിതമായ മദ്യപാനശീലം ഉപേക്ഷിക്കുക, എരിവുള്ള ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക, സമ്മർദ്ദം അകറ്റി മനസ്സാന്നിദ്ധ്യം കാത്തുസൂക്ഷിക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വയറ്റിൽ അൾസർ വരാതെ തടയാം. തുടക്കത്തിൽ തന്നെ ലക്ഷണം മനസ്സിലാക്കി ചികിത്സ തേടുക. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഡോക്ടറുടെ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.

×