യൂറിക് ആസിഡ് വർദ്ധിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്? ഇത് കണ്ടു നോക്കൂ…| Uric Acid Home Treatment

Uric Acid Home Treatment : ശരീരത്തിലെ ചില ഘടകങ്ങളുടെ അളവിൽ വ്യത്യാസം വരുമ്പോൾ ശരീരം തന്നെ നൽകുന്ന ചില സൂചനകൾ ഉണ്ട്. അത്തരത്തിൽ ഇന്ന് പലരെയ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. നമ്മുടെ രക്തത്തിലെ യൂറിക്കാസിഡ് അളവ് വളരെ വലിയ തോതിൽ ഉയർന്നു തുടങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. കാൽപാദങ്ങളിലും സന്ധികളിലും വിരലുകളിലും വേദനയും വീക്കവുമാണ് പ്രധാന ലക്ഷണം.രക്തത്തിൽ കാണപ്പെടുന്ന മാലിന്യങ്ങളുടെ.

ഒരു ഉൽപ്പന്നമാണ് യൂറിക് ആസിഡ്. പ്യൂരിൻസ് എന്ന സംയുക്തങ്ങളെ വിഘടിപ്പിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത് ഇതിൻറെ ഭൂരിഭാഗവും മൂത്രത്തിലൂടെയാണ് പുറന്തള്ളുക. എന്നാൽ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഇതിൻറെ അളവ് നിയന്ത്രിച്ചു കൊണ്ടുപോകുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ശരീരഭാരം വർദ്ധിക്കുന്നതും യൂറിക് ആസിഡ് തമ്മിൽ ബന്ധമുണ്ട് എന്ന കാര്യം മനസ്സിലാക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പല ആരോഗ്യ പ്രശ്നങ്ങളും തടയുവാൻ സഹായകമാകും. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയണമെങ്കിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം . കലോറി കൂടുതലുള്ള മധുര പലഹാരങ്ങൾ, മധുരമുള്ള.

ഭക്ഷണങ്ങൾ ,മധുര പാനീയങ്ങൾ ഇവയെല്ലാം യൂറിക്കാസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പഴങ്ങൾ പച്ചക്കറികൾ അരി തുടങ്ങിയ കുറഞ്ഞ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. മദ്യപിക്കുന്നവരിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നതിനുള്ള സാഹചര്യം കൂടുതലാണ്. യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിനെ കുറിച്ച് മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×