ശരീരത്തിൽ നിന്നും യൂറിക് ആസിഡ് പുറന്തള്ളുന്നതിന് ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക…| Uric acid symptoms in body

Uric acid symptoms in body : പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കാൽപാദങ്ങളിലും സന്ധികളിലും വിരലുകളിലും വേദനയും വീക്കവുമാണ് പ്രധാന ലക്ഷണം. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് തടയാൻ സാധിക്കും. പ്യൂരിൻസ് എന്ന സംയുക്തങ്ങളെ വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്.

വൃക്കയുടെ പ്രവർത്തനമാണ് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നത്. വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറ് നേരിട്ടാലും ഈ പ്രശ്നം ഉണ്ടാവും. എന്നാൽ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതിൻറെ അളവ് നിയന്ത്രിച്ചു കൊണ്ടുപോകുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം അമിതഭാരം ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം.

യൂറിക്കാസിഡ് വർദ്ധനവിന് കാരണമാകും. അതുകൊണ്ടുതന്നെ ശരീരഭാരം വർദ്ധിക്കുവാൻ അനുവദിക്കരുത്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയണമെങ്കിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. പ്രത്യേകിച്ച് നാരങ്ങ,ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവ. ഇതിൻറെ സഹായത്തോടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കും.

പഴങ്ങൾ പച്ചക്കറികൾ അരി തുടങ്ങിയ കുറഞ്ഞ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. മധുര പലഹാരങ്ങൾ യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകും അതുകൊണ്ടുതന്നെ മിതമായ അളവിൽ മാത്രം കഴിക്കുക.മദ്യം യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു അതുകൊണ്ടുതന്നെ ഇത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×