ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ മൂത്രത്തിൽ കല്ല് ഒരിക്കലും മാറില്ല…| Urinary stones symptoms

Urinary stones symptoms : ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഈ രോഗം ഒരുപോലെ കണ്ടുവരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ആണ് ഇത് കൂടുതലായും കാണുന്നത്. ശരീരത്തിലെ ജലാംശം കുറയുക, ചില വൃക്ക രോഗങ്ങൾ, ചില വൈറ്റമിനുകളുടെ അഭാവം, ജനിതക കാരണങ്ങൾ, ചില രോഗങ്ങൾ എന്നിവയെല്ലാമാണ് മൂത്രത്തിൽ കല്ല് ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ.

അടിവയറ്റിലോ ഇരുവശങ്ങളിലോ കഠിനമായ വേദന അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. മൂത്ര തടസ്സം, ഛർദി, മൂത്രത്തിൽ രക്തം, മൂത്രശങ്ക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. വേദനയുണ്ടാക്കാതെ കിടക്കുന്ന കല്ലുകളെ സൈലൻറ് സ്റ്റോൺസ് എന്ന് വിളിക്കുന്നു. കല്ലുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. മൂത്ര പരിശോധനയിലൂടെയും, എക്സ്റേ സ്കാനിങ് മുതലായവയിലൂടെയും.

നിർണയിക്കാവുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണമാണ് പ്രധാന കാരണം. ദിവസേന 6 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് മൂലം കല്ലുകൾ അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകുന്നതാണ്. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഉപ്പിന്റെ അംശവും രോഗാവസ്ഥ ഉള്ളവർ കുറയ്ക്കേണ്ടതാണ്. വണ്ണം കൂടിയ പല ആളുകളിലും ഈ പ്രശ്നം കണ്ടുവരുന്നു.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പലർക്കും പാരമ്പര്യമായും ഇതിൽ മൂത്രത്തിൽ കല്ല് ഉണ്ടാവാറുണ്ട്. ഈ രോഗം കൃത്യമായി ചികിത്സിക്കാതിരുന്നാൽ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കും. പലരും ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് രോഗം ചികിത്സിക്കും എങ്കിലും അത് പൂർണ്ണമായി മാറിയില്ലെങ്കിൽ പിന്നീടും വരാനുള്ള സാധ്യത ഉണ്ടാവും. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×