വെരിക്കോസ് വെയിൻ നിസ്സാരമല്ല, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സിക്കുക..| Varicose veins treatment in malayalam

Varicose veins treatment in malayalam : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലിലെ വെയിനുകൾ വീർത്തു തടിച്ച കെട്ടുപിണഞ്ഞ പാമ്പുകളെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. വളരെയധികം ആളുകളിൽ കാണുന്ന ഒരു പ്രശ്നമാണ്. മിക്കവരിലും ഇത് ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം മുഴുവനും നിലനിൽക്കുന്നു. എന്നാൽ ചില ആളുകളിൽ കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വ്രണങ്ങൾ.

കാലിൽ കഴപ്പ്, കാലിലെ തൊലി കറുത്ത് കട്ടിയായി വരുക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ ഉള്ള താമസം, എന്നീ പ്രശ്നങ്ങൾ സാധാരണയായി കാണപ്പെടുന്നു സമയങ്ങളിൽ ഇവ പൊട്ടി രക്തസ്രാവവും ഉണ്ടാവാം. തിരകളിലൂടെയുള്ള രക്തസംക്രമണം തടസ്സം ഉണ്ടാവുമ്പോൾ അവസ്ഥ ഉണ്ടാകുന്നു. നമ്മുടെ ശരീരത്തിന് മുഴുവനായും താങ്ങി നിർത്തുന്ന ഒരു അവയവമാണ് കാലുകൾ.

കാലുകളിലൂടെയുള്ള സിരകളിൽ പല കാരണങ്ങൾ കൊണ്ടും ബലക്ഷയം നേരിടാം അതുമൂലം ഇവ ചുരുങ്ങി ദുർബലമാകുന്നു. കാലുകളിലേക്കുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീതരീതിയിൽ പിന്നോട്ട് ഒഴുകുകയോ ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗങ്ങളിലും ഈ പ്രശ്നമുണ്ടാവാം. കാലിൻറെ ഭാഗങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

വെരിക്കോസ് വെയിനിനെ തടയുന്ന ഏറ്റവും നല്ല മാർഗ്ഗം ആരോഗ്യകരമായ ഒരു ജീവിത ശൈലിയാണ്. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാനായി ജീവിതത്തിലേക്ക് ചില മാറ്റങ്ങൾ കൊണ്ടുവരുക. ആരോഗ്യകരമായ ഭക്ഷണ രീതിയും ചിട്ടയായ വ്യായാമവും ഒരു പരിധി വരെ ഈ രോഗം വരാതെ തടയുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Scroll to Top