ഈ ഇല അരച്ച് തേച്ചാൽ വട്ടച്ചൊറി മൂന്ന് ദിവസത്തിനുള്ളിൽ മാറ്റാം…| Vatta Chori Treatment

Vatta Chori Treatment : ഇന്ന് വളരെ സാധാരണയായി കാണുന്ന ഒരു അണുബാധയാണ് വട്ടചൊറി. ടിനിയ എന്ന ഫംഗസ് മൂലമാണ് ഈ പകർച്ചവ്യാധി ഉണ്ടാകുന്നത്. ചെറിയ കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, അമിതവണ്ണം ഉള്ളവർ, പ്രമേഹ രോഗികൾ, വ്യക്തി ശുചിത്വം പാലിക്കാത്തവർ തുടങ്ങിയവരിൽ എല്ലാം ഈ രോഗാവസ്ഥ ഉണ്ടാകുന്നതിനുള്ള സാഹചര്യം ഏറെയാണ്. ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഇതു ബാധിക്കാം.

തലയോട്ടി മുതൽ കാലിൻറെ നഖം വരെ എവിടെ വേണമെങ്കിലും വട്ടചൊറി ഉണ്ടാവും. ഈർപ്പം ഉള്ളതും ഇറക്കിയതുമായ അടിവസ്ത്രങ്ങൾ ധരിക്കുന്നവരിൽ സ്വകാര്യ ഭാഗത്ത് ഈ അണുബാധ വേഗത്തിൽ ഉണ്ടാവും. ചുവന്ന തടിപ്പുകൾ, അസഹനീയമായ ചൊറിച്ചിൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഭക്ഷണ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗം ഒരു പരിധിവരെ വരാതെ തടയാം.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആൻറി ഓക്സിഡന്റ്സ് അടങ്ങിയ ആഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും അകറ്റാൻ സാധിക്കും. എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി പരിചയപ്പെടാം. തൊട്ടാവാടിയുടെ ഇലകൾ, വെളുത്തുള്ളി, മഞ്ഞൾ, വൈറ്റമിൻ ഇ ക്യാപ്സ്യൂൾ എന്നിവ ആവശ്യമാണ്.

തൊട്ടാവാടിയുടെ ഇലകളും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും അല്പം മഞ്ഞളും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ഇതിലേക്ക് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് യോജിപ്പിക്കുക. വട്ടച്ചൊറിയുള്ള ഭാഗത്ത് ഈ മരുന്ന് നന്നായി തേച്ചുപിടിപ്പിക്കുക. തുടർച്ചയായി മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ വട്ടച്ചൊറി എളുപ്പത്തിൽ മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×