പൊണ്ണത്തടി കുറയ്ക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല, ഇവ ഒഴിവാക്കിയാൽ മതി…| Weight loss remedies at home

Weight loss remedies at home : ലോകമെമ്പാടുമുള്ള നല്ലൊരു ശതമാനം ജനങ്ങളും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും ദിവസം തോറും വർദ്ധിച്ചു വരുന്നു. ഇന്നത്തെ ജീവിത തിരക്കുകൾ കാരണം പലപ്പോഴും ആളുകൾക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും പിന്തുടരുന്നത് പൊണ്ണത്തടി ഇല്ലാതാക്കാൻ സഹായിക്കുന്നു.

അമിതമായ കൊഴുപ്പ് ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഒരു ജീവിതശൈലി വൈകല്യമായാണ് ഇതിനെ കണക്കാക്കുന്നത്. ദിവസേനയുള്ള പ്രവർത്തനങ്ങളിലും ശരീരം ഊർജ്ജമായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കലോറി കഴിക്കുന്നതാണ് ഇതിന് കാരണമായി മാറുന്നത്. കാലക്രമേണ ഇവ അവയവങ്ങളിൽ ഉയർന്ന അളവിലുള്ള ശരീരഭാരം വർദ്ധിപ്പിക്കുന്നു. ഉറക്കമില്ലായ്മ, ജനിതക ഘടകങ്ങൾ, പാരമ്പര്യം, ഗർഭധാരണം, കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണക്രമം.

ഉദാസീനമായ ജീവിതശൈലി, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവയെല്ലാമാണ് പൊന്ന് തനിക്ക് കാരണമാകുന്നത്. ശരീരഭാരത്തിൽ വൻതോതിൽ ഉള്ള വർദ്ധനവ് പ്രത്യക്ഷപ്പെടുന്നതിന് മുൻപ് പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല. ഒരു വ്യക്തിയുടെ പൊണ്ണത്തടിയുടെ അളവ് കണ്ടുപിടിക്കാൻ ബോഡി മാസ് ഇൻഡക്സ് എന്നറിയപ്പെടുന്ന ഒരു മെട്രിക് ഉപയോഗിക്കണം. കൂടുതൽ നാരുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങൾ.

കഴിക്കുന്നതും വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അച്ചടക്കമുള്ള ജീവിത ശൈലി പിന്തുടരുന്ന അതിലൂടെ പൊണ്ണത്തടി ഇല്ലാതാക്കാൻ സാധിക്കുന്നു. അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. അമിതഭാരം കുറയ്ക്കുന്നതിനുള്ള എളുപ്പവഴികൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×