വെള്ളം കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത് ഇതറിഞ്ഞാൽ ആരും ഭയപ്പെടും…| While drinking water

While drinking water : ജീവൻ നിലനിർത്താൻ ആവശ്യമായ ഒരു ഘടകമാണ് ജലം. ഒരു ജീവജാലത്തിന്റെ ആവാസ സ്ഥിതിക്ക് ഏറ്റവും അത്യാവശ്യമാണ്. വെള്ളമില്ലാതെ ശരീരത്തിൻറെ പ്രവർത്തികൾ ഒന്നും ശരിയായി നടക്കുകയില്ല. മറ്റു പാനീയങ്ങളെപ്പോലെ വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നില്ലെങ്കിലും ഇത് ഇല്ലാതെ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണ്. ഒരു വ്യക്തിയുടെ ആരോഗ്യകാര്യത്തിൽ. ഏറ്റവും പ്രധാന ഘടകം ജലാംശമാണ് ആഹാരം ഇല്ലാതെ ആഴ്ചകളോളം നിലനിൽക്കാൻ കഴിയുമെങ്കിലും ഒന്നോ രണ്ടോ ദിവസം പോലും വെള്ളം കുടിക്കാതെ ആർക്കും തന്നെ കഴിയില്ല.

നമ്മുടെ ശരീരത്തിൽ 60% വും വെള്ളമാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിർജലീകരണം എന്ന് പറയുന്നത് ഏതൊരാളെയും മാനസികമായും ശാരീരികമായും. നമ്മൾ കുടിക്കുന്ന വെള്ളത്തിൻറെ കൃത്യമായ പോഷക ഘടന അതിന്റെ ഉറവിടത്തെ ആശ്രയിച്ചിരിക്കുന്നു. ഭൂഗർഭജലസംഭരണികളിലും നീരുറവകളിലും നിന്ന് ലഭിക്കുന്ന ജലത്തിന് ധാതുഗുണങ്ങൾ നിറയെ ഉണ്ടാവും. കാൽസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഈ ജലം കുടിക്കുന്നവർക്ക് അധിക പോഷകങ്ങൾ ലഭിക്കും. നിർജലീകരണം കാരണം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. കുട്ടികളിലും പ്രായമായവരിലും ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ഓർമ്മശക്തി കുറവും മാനസിക അസ്വസ്ഥതയും. ജലാംശം നഷ്ടപ്പെടുന്നത് തലച്ചോറിനെയും ശരീരത്തെയും മായി ബാധിക്കുന്നു ജലത്തിൻറെ അഭാവം ചില വ്യക്തികളിൽ തലവേദന പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ശരീരഭാരം കുറയ്ക്കുന്നതിന് ജലം വലിയ പങ്കു വഹിക്കുന്നുണ്ട്. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് അമിത ആഹാരം ഒഴിവാക്കുന്നതിന് സഹായകമാകും. അമിതവണ്ണം കുറയ്ക്കുന്നതിന് പലവിധത്തിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരുണ്ട്. ഇത് വണ്ണം കുറയ്ക്കുന്നതിന് മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.

×